സമകാലിക മലയാളം ഡെസ്ക്
വയറു നിറയെ അത്താഴം കഴിച്ച്, നേരെ ഉറങ്ങാൻ കിടക്കുന്നതാണോ പതിവ്? അത്താഴം ശരിയായ രീതിയിൽ അല്ലെങ്കിൽ ദഹനവും ഉറക്കവും തടസപ്പെടാം.
വൈകുന്നേരത്തോടെ ശരീരത്തിലെ മെറ്റബോളിസം മെല്ലെ താഴാൻ തുടങ്ങുന്നു. അതുകൊണ്ട് തന്നെ അത്താഴം ആരോഗ്യകരമാക്കേണ്ടത് പ്രധാനമാണ്.
അത്താഴം ആരോഗ്യകരമാക്കാം
വൈകുന്നേരം ഏഴ് മണിക്ക് മുൻപായി അത്താഴം കഴിക്കുന്നതാണ് നല്ലത്.
എളുപ്പത്തിൽ ദഹിക്കുന്ന ലഘുവായ ഭക്ഷണം തിരഞ്ഞെടുക്കാം.
ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.
ഉയർന്ന പോഷകമൂല്യമുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
അത്താഴത്തിന് തിരഞ്ഞെടുക്കേണ്ട ഭക്ഷണങ്ങൾ
അത്താഴത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ചിക്കൻ, പയർവർഗങ്ങൾ, പച്ച ഇലക്കറികൾ എന്നിവ നല്ലതാണ്.
കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ
അത്താഴത്തിന്, ദഹിക്കാൻ എളുപ്പമുള്ളതും ഉറക്കത്തെ തടസ്സപ്പെടുത്താത്തതോ ആയ കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം. പനീർ, ടോഫു, പയർ, ബീൻസ് തുടങ്ങിയവ ഉൾപ്പെടുത്താവുന്നതാണ്.
തൈര് വേണ്ട
അത്താഴത്തിന് തൈര് കഴിക്കുന്ന ശീലം ഒഴിവാക്കാം. ആയുർവേദം പ്രകാരം, രാത്രി തൈര് കഴിക്കുന്നത് കഫ ദോഷം വർധിപ്പിക്കുന്നു. തൈരിന് പകരം മറ്റു ഓപ്ഷനുകൾ പരീക്ഷിക്കാവുന്നതാണ്.
അളവ് നിയന്ത്രണം
രാത്രിയിൽ ദഹനപ്രക്രിയ വളരെ സാവധാനത്തിലായിരിക്കും. അതിനാൽ തന്നെ വലിയ അളവിലുള്ള ഭക്ഷണം ദഹിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും.