അയല്‍വാസിയുടെ മരത്തിന്റെ ശാഖകള്‍ പറമ്പിലേക്കു ചാഞ്ഞുനിന്നാല്‍ എന്ത് ചെയ്യും? നിയമം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

മരത്തിന്റെ ശിഖരങ്ങള്‍ അയല്‍വാസിയുടെ വസ്തുവിലേയ്ക്ക് നീണ്ടു നില്‍ക്കുന്നത് ഒരു ശല്യമാണ്

മരം മുറിക്കാന്‍ അയല്‍വാസി തയ്യാറാകാതെ വരുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും

നിയമപരമായി കോടതിയെ സമീപിക്കുക എന്നതാണ് ചെയ്യാന്‍ കഴിയുന്നത്

അയല്‍വാസിയുടെ മരങ്ങളുടെ ശാഖകള്‍ മുറിക്കുന്നതിനായി സിവില്‍ കോടതിയില്‍ നേരിട്ട് പരാതിപ്പെടാം. സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്യുകയാണ് ചെയ്യുക

സമൂഹത്തിന് അപകടകരമായി നില്‍ക്കുന്ന കെട്ടിടങ്ങളോ മരങ്ങളോ നിന്നാല്‍ അത് മാറ്റുന്നതിനുള്ള അധികാരം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനാണ്.

ചില കേസുകളിലെ വിധിന്യായങ്ങളാണ് ഇത്തരം കേസുകളില്‍ കോടതി ഇപ്പോഴും എടുത്തു പറയുന്നത്. നിയമത്തില്‍ പൊതുജന ശല്യം നിര്‍വചനത്തിലാണ് ഇക്കാര്യം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ബാലകൃഷ്ണന്‍ വേര്‍സസ് മാധവന്‍ നമ്പ്യാര്‍ എന്ന കേസിന്റെ വിധിയില്‍ പറഞ്ഞിരിക്കുന്നതിനെ കോടതി മറ്റു കേസുകളുടെ വിധിയിലും പരിഗണിക്കുന്നു.

ക്രിമിനല്‍ നടപടി ക്രമം 133ാം വകുപ്പ് പ്രകാരം പൊതുജനശല്യം എന്ന് പറയുമ്പോള്‍ പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാകേണ്ട ആവശ്യമില്ലെന്നാണ് ഈ കേസിലെ വിധി

സിആര്‍പിസി 133(1) ഡി അല്ലെങ്കില്‍ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ 152(1) ഡി വകുപ്പില്‍ പ്രതിപാദിച്ചിരിക്കുന്നത് ഇങ്ങനെയാണ്. അപകരമായി നില്‍ക്കുന്ന മരം നിലംപതിക്കാന്‍ സാധ്യതയുണ്ടെങ്കിലും പൊതുജനശല്യമായി കണക്കാക്കും.

വീഴാന്‍ സാധ്യതയുള്ള അവസ്ഥയില്‍ ഏതെങ്കിലും കെട്ടിടമോ മരമോ സ്ഥിതി ചെയ്യുന്നുണ്ടെങ്കില്‍ അത് മൂലം അയല്‍പക്കത്ത് താമസിക്കുന്നവര്‍ക്കോ ബിസിനസ് നടത്തുന്നവര്‍ക്കോ അതു വഴി നടന്നു പോകുന്നവര്‍ക്ക് പരിക്കേല്‍ക്കുകയോ ശല്യമാകുകയോ ചെയ്താല്‍ പൊതുജനശല്യമായി കണക്കാക്കപ്പെടും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates