സമകാലിക മലയാളം ഡെസ്ക്
യുപിഐ ഉപയോഗിച്ച് പണം അയ്ക്കുമ്പേൾ പലർക്കും ഇങ്ങനെ സംഭവിക്കാറുണ്ട്.
ആദ്യം ചെയ്യേണ്ടത്,പണം അയച്ചതിന്റെ തെളിവ് സൂക്ഷിക്കുക എന്നതാണ്. ട്രാൻസാക്ഷൻ നമ്പർ,യുടിആർ നമ്പർ ഉൾപ്പെടെ സേവ് ചെയ്യണം.
പണം ലഭിച്ചയാളെ ബന്ധപ്പെടാൻ കഴിയുമെങ്കിൽ കാര്യം പറഞ്ഞ് പണം തിരികെ അയക്കാൻ ആവശ്യപ്പെടാം
അടുത്ത മാർഗം യുപിഐ ആപ്പുകളുടെ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ട് കാര്യം പറയുക എന്നതാണ്.
കസ്റ്റമർ കെയർ നമ്പറുകൾ
ഗൂഗിൾ പേ- 1800 419 0157
ഫോൺ പേ- 080 6872 7374
പേടിഎം- 0120 4456 456
യുപിഐ ഇടപാടുകളെ നിയന്ത്രിക്കുന്ന എൻസിപിസിഐയിൽ ബന്ധപ്പെടുകയാണ് അടുത്തതായി ചെയ്യേണ്ടത്.
കസ്റ്റമർ കെയർ- 1800 120 1740
ഇടപാടിന്റെ എല്ലാ വിവരങ്ങളും എൻസിപിഐ കസ്റ്റമർകെയറുമായി അറിയിക്കുക.
എൻസിപിഐ പോർട്ടലിലും പരാതിപ്പെടാം.
എൻസിപിഐ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് ഇടപാട് പരിശോധിക്കും.
അബദ്ധത്തിൽ സംഭവിച്ചതാണ് എന്ന് എൻസിപിഐ കണ്ടെത്തിയാൽ പണം തിരികെ ട്രാൻസ്ഫർ ചെയ്യാൻ ബാങ്കിന് നിർദ്ദേശം നൽകും.
എൻസിപിഐ നിന്നും പരിഹാരമായില്ലെങ്കിൽ റിസർവ് ബങ്കിന് കീഴിലെ ബാങ്കിങ് ഓംബുഡ്സ്മാന്റെ സഹായം തേടാം.ഇതിനായി വെബ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates