സമകാലിക മലയാളം ഡെസ്ക്
ഓരോ ദിവസം കഴിയുന്തോറും ചൂട് കൂടി വരികയാണ്.
വേനൽക്കാലത്തെ ചൂട് പകൽ സമയത്ത് നമ്മുടെ ജോലിയെ മാത്രമല്ല രാത്രിയിലെ ഉറക്കത്തേയും ബാധിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പവും ശരീരത്തെ അസ്വസ്ഥമാക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നു.
എന്നാൽ ചെറിയ ചില മാറ്റങ്ങളും ശീലങ്ങളും പിന്തുടർന്നാൽ ചൂടുകാലത്തും ശാന്തമായ, ഗുണമേന്മയുള്ള ഉറക്കം ഉറപ്പാക്കാൻ സാധിക്കും.
ചൂട് വെള്ളത്തിൽ കുളിക്കുന്നത് ശരീര താപനില കുറയാൻ സഹായിക്കും. ശരീരം തണുത്തു തുടരുമ്പോൾ അത് സുഖകരമായ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു. രാത്രിയിലെ വിശ്രമം ഇതിലൂടെ മെച്ചപ്പെടുത്താം.
രാത്രിയിൽ ഉറങ്ങുമ്പോൾ എപ്പോഴും കോട്ടൻ വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക. കൂടാതെ വായു സഞ്ചാരം ലഭിക്കുന്ന വസ്ത്രങ്ങൾ ധരിക്കുക.
ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് തണുത്ത വെള്ളത്തിൽ കാലുകൾ നന്നായി കഴുകുക. ഇത് ശരീരത്തിന്റെ താപനില കുറയ്ക്കാനും ശരീരത്തിന് ആശ്വാസം നൽകാനും സഹായിക്കുന്നു.
മത്തങ്ങ കുരു, നേന്ത്രപ്പഴം, ബദാം പോലെ രാത്രി ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുക.
കൃത്യ സമയത്ത് തന്നെ ഉറങ്ങാന്‍ കിടക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ രാത്രി ഉറങ്ങാനായി കൃത്യമായ ഒരു സമയം നിശ്ചയിക്കുക.
വെള്ളം ധാരാളം കുടിക്കുക. അതും രാത്രി ഉറക്കം കിട്ടാന്‍ സഹായിക്കന്ന ഘടകമാണ്.
പലപ്പോഴും മൊബൈൽ ഫോണിന്‍റെയും മറ്റും അമിത ഉപയോഗം ആണ് ഉറക്കമില്ലായ്മയിലേയ്ക്ക് നയിക്കുന്നത്. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഫോൺ, ടെലിവിഷൻ മുതലായവ ഉപയോഗിക്കുന്ന ശീലം അവസാനിപ്പിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates