30 കഴിഞ്ഞ സ്ത്രീയാണോ?എങ്കിൽ ഇവ നിർബന്ധം

സമകാലിക മലയാളം ഡെസ്ക്

30 കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ പല മാറ്റങ്ങളും സ്വാഭാവികമായി സംഭവിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഹോർമോൺ വ്യതിയാനങ്ങൾ, മെറ്റബോളിസം കുറയുക, അസ്ഥികളുടെ ബലം കുറഞ്ഞുവരിക, ചർമത്തിലെ മാറ്റങ്ങൾ എന്നിവയെല്ലാം ഈ പ്രായത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

പ്രതീകാത്മക ചിത്രം | Pinterest

അതുകൊണ്ടുതന്നെ 30 കഴിഞ്ഞ സ്ത്രീകൾ ആരോഗ്യവും ഊർജവും നിലനിർത്താൻ ഭക്ഷണക്രമത്തിൽ ചില പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഏറെ പ്രധാനമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ചീര

അയേണ്‍, ഫോളേറ്റ്, വിറ്റാമിന്‍ എ, സി തുടങ്ങിയ അവശ്യ പോഷകള്‍ അടങ്ങിയ ഒന്നാണ് ചീര. ഇത് ചര്‍മത്തിന്റെയും മുടിയുടെയും എല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

Spinach | Pinterest

കൂടാതെ ചീരയില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകള്‍ ശരീരവീക്കം, ഓക്‌സിഡേറ്റീവ് സ്‌ട്രെസ് എന്നിവ ചെറുക്കാന്‍ സഹായിക്കും. ഇതിലൂടെ കോശസംരക്ഷണം പ്രോത്സാഹിപ്പിക്കാനും രോഗപ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു

Spinach | Pinterest

മത്തി,ചൂര

മത്തി, ചൂര പോലുള്ള കൊഴുപ്പടങ്ങിയ മീനുകള്‍ ഡയറ്റില്‍ നിര്‍ബന്ധമായും ചേര്‍ക്കാന്‍ ശ്രമിക്കണം. ഇതില്‍ അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് രക്തസമ്മര്‍ദവും ശരീരവീക്കവും കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Sardines | Pinterest

നെല്ലിക്ക

നെല്ലിക്ക അച്ചാറായും ഉപ്പിലിട്ടുമൊക്കെ ഡയറ്റില്‍ ചേര്‍ക്കുന്നത് രോഗപ്രതിരോധ ശേഷി, ദഹനം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. മുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യം വര്‍ധിപ്പിക്കാനും ഇത് ബെസ്റ്റാണ്.

Gooseberry | Pinterest

പപ്പായ

വിറ്റാമിന്‍ ഡി, സി, എ കൂടാതെ നാരുകളും നിരവധി ആന്റി-ഓക്‌സിഡന്റുകളും അടങ്ങിയ പപ്പായ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. പപ്പായയില്‍ അടങ്ങിയ പപ്പൈന്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Papaya | Pinterest

അവോക്കാഡോ

അവോക്കാഡോയില്‍ അടങ്ങിയ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ, സി, കെ എന്നിവ രോഗപ്രതിരോധ ശേഷി കൂട്ടാനും ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.

Avocado | Pinterest

മാതളം

സ്ത്രീകളുടെ ആരോഗ്യത്തിന് മാതളം വളരെ മികച്ചതാണ്. ഇതില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ മാതളനാരങ്ങ ഹൃദയാരോഗ്യത്തിന് നല്ലതാണ്. പ്രതിരോധശേഷി മെച്ചപ്പെടുത്താനും ദഹനം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.

Pomegranate | Pinterest

വാല്‍നട്‌സ്

വാല്‍നട്‌സില്‍ അടങ്ങിയ ഒമേഗ- 3 ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഇവയുടെ ആന്റി-ഇന്‍ഫഌമേറ്ററി, ആന്റി- ഓക്‌സിഡേറ്ററി ഗുണങ്ങള്‍ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.

Walnuts | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File