സമകാലിക മലയാളം ഡെസ്ക്
ദഹന വ്യവസ്ഥിതിയെ കീഴടക്കുന്ന ഒരു തരം ബാക്ടീരിയകളുടെ കൂട്ടമാണ് ഷിഗെല്ല.
ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഷിഗെല്ലോസിസ്.
മലിനജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ബാക്ടീരിയ പെരുകുന്നതും പടരുന്നതും.
ഈ അസുഖത്തിന് എതിരെ ഒരു വാക്സീന് വേണ്ടിയുള്ള ശ്രമം ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെങ്കിലും അത് ഇതുവരെ യാഥാർഥ്യമാക്കപ്പെട്ടിട്ടില്ല.
ഷിഗല്ലയുടെ പ്രതിരോധത്തിനായി വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും തന്നെയാണ് പ്രാധാന്യം നൽകേണ്ടത്.
കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകി സൂക്ഷിക്കുക.
ചെറിയ കുട്ടികൾ കൈ കഴുകുമ്പോൾ മുതിർന്നവർ ഒരു മേൽനോട്ടം വഹിക്കുക.
രോഗിയുടെ മലവും മറ്റു വിസർജ്യങ്ങളും പറ്റിയ തുണികൾ വേണ്ടത്ര ശ്രദ്ധ നൽകി കൈകാര്യം ചെയ്യുക.
അണുനാശിനികൾ ഉപയോഗിച്ച് രോഗികളുടെ വസ്ത്രങ്ങൾ വൃത്തിയാക്കുക.
വയറിളക്കം ഉള്ള വേളകളിൽ നിങ്ങൾ പാചകം ചെയ്യുന്നതിൽ നിന്നും, ആഹാരപദാർഥങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കുക.
വയറിളക്കം ഉള്ള സമയങ്ങളിൽ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പറഞ്ഞയയ്ക്കാതെ വീട്ടിൽ തന്നെ സംരക്ഷിക്കുക.
പൊതു കുളങ്ങളിൽ നിന്നും കിണറുകളിൽ നിന്നും സ്വിമ്മിങ് പൂളുകളിൽ നിന്നും വെള്ളം വയറ്റിനുള്ളിൽ ചെല്ലാതിരിക്കാൻ ശ്രദ്ധിക്കുക.
കുടിവെള്ളം തിളപ്പിച്ചാറിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
ആഹാരം പാചകം ചെയ്യുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക.
കൃത്യമായ ഇടവേളകളിൽ കിണറുകളിൽ ക്ലോറിനേഷൻ നടത്തുക.
അതാത് കാലഘട്ടങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates