സമകാലിക മലയാളം ഡെസ്ക്
നമ്മുടെ അടുക്കളകളിൽ എപ്പോഴും ഉണ്ടാകുന്ന രണ്ട് ഐറ്റമാണ് ആട്ടയും മൈദയും.
പലപ്പോഴും വലിയ അളവിൽ വാങ്ങുന്ന ഇവ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് തന്നെ കേടാകാൻ സാധ്യതയുണ്ട്.
ഇവയുടെ ഫ്രഷ്നസ് നഷ്ടപ്പെടാതെ ഏറെകാലം സൂക്ഷിക്കാനുള്ള ചില പൊടിക്കൈകൾ പറഞ്ഞ് തരാം.
മാവ് സൂക്ഷിച്ചുവെക്കാൻ ഏറ്റവും നല്ലത് വായു കടക്കാത്ത പാത്രങ്ങളാണ്. പ്ലാസ്റ്റിക് കവറുകളിൽ തന്നെ സൂക്ഷിക്കുന്നത് ഒഴിവാക്കി, നല്ല സ്റ്റീൽ പാത്രങ്ങളിലോ ചില്ലു ഭരണികളിലോ മാറ്റി സൂക്ഷിക്കുക.
നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലത്തോ അടുപ്പിന് അടുത്തോ പൊടികൾ സൂക്ഷിക്കരുത്. പകരം തണുപ്പുള്ളതും ഉണങ്ങിയതുമായ സ്ഥലത്ത് വെക്കുക. അമിതമായ ചൂട് ഇവ പെട്ടെന്ന് കേടാകാൻ കാരണമാകും.
വണ്ടുകൾ വരുന്നത് തടയാൻ പൊടികൾ സൂക്ഷിക്കുന്ന പാത്രത്തിൽ ഒന്നോ രണ്ടോ വറ്റൽ മുളക് ഇട്ടു വെക്കുന്നത് പ്രാണികളെ അകറ്റാൻ സഹായിക്കും. അതുപോലെ തന്നെ, അല്പം ഉപ്പ് കലർത്തി വെക്കുന്നതും നല്ലതാണ്.
ബിരിയാണിക്കും മറ്റും ഉപയോഗിക്കുന്ന വയനയില മാവ് സൂക്ഷിക്കുന്ന പാത്രത്തിനുള്ളിൽ വെക്കുന്നത് വണ്ടുകളെയും പ്രാണികളെയും അകറ്റിനിർത്തും. വയനയിലയുടെ രൂക്ഷഗന്ധം പ്രാണികൾക്ക് ഇഷ്ടമല്ല.
പൊടികൾ പാത്രത്തിൽ നിന്നും എടുക്കുമ്പോൾ എപ്പോഴും ഉണങ്ങിയ സ്പൂൺ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. നനഞ്ഞ കൈകളോ സ്പൂണോ ഉപയോഗിക്കുന്നത് പൂപ്പൽ ബാധിക്കാൻ കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates