ബെഡ്ഷീറ്റ് മാറ്റാറായോ?

സമകാലിക മലയാളം ഡെസ്ക്

രാത്രിയിൽ സുഖമായ ഉറക്കം നൽകുന്നതിന് നമ്മുടെ കിടക്കയുടെ പങ്ക് വളരെ വലുതാണ്. എന്നാൽ അത്ര കണ്ട് മുഷിഞ്ഞ ശേഷമാണ് പലപ്പോഴും കിടക്കവിരി മാറ്റുന്നതിനെ കുറിച്ച് പലരും ചിന്തിക്കുക.

bedsheet | Pinterest

ഒരു ദിവസം ശരാശരി ആറ് മുതൽ പത്ത് മണിക്കൂർ വരെ ഒരാൾ കിടക്ക ഉപയോ​ഗിക്കുണ്ട്. അതിനിടെ നമ്മുടെ ശരീരസ്രവം, എണ്ണമെഴുക്ക്, രോമങ്ങൾ, ബാക്ടീരിയ തുടങ്ങിയ അദൃശ്യമായ പലതും ബെഡ്ഷീറ്റിൽ തങ്ങിനിൽക്കാം.

bedsheet | Pinterest

ഇത്തരം ബെഡ്ഷീറ്റുകളിൽ ന്യുമോണിയ, ഗൊണോറിയ, അപ്പെൻഡിസൈറ്റിസ് തുടങ്ങിയ രോഗങ്ങൾ പടർത്താൻ ശേഷിയുള്ള ബാക്ടീരിയകൾ തങ്ങി നിൽക്കാനുള്ള സാധ്യതയുണ്ടെന്ന് മൈക്രോസ്കോപ്പിക് പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്.

bedsheet | pinterest

കീടാണുക്കളെയും അലർജനുകളെയും നശിപ്പിക്കാൻ ആഴ്ചയിലൊരിക്കലെങ്കിലും കിടക്കവിരികൾ ചൂടുള്ള വെള്ളത്തിൽ കഴുകണം. സെൻസിറ്റീവ് ആയ ചർമക്കാരാണെങ്കിൽ വളരെ ജെന്റിൽ ആയതും സുഗന്ധമില്ലാത്തതുമായ സോപ്പു പൊടി ഉപയോഗിക്കാം.

bedsheet | Pinterest

തലയിണയുറകളും പുതപ്പും കിടക്കക്കവറുകളും എല്ലാം പതിവായി കഴുകാൻ ശ്രദ്ധിക്കണം. ഇടയ്ക്കിടെ കിടക്കവിരി മാറ്റുന്നത് നല്ല ഉറക്കം ലഭിക്കാനും ഗന്ധമകറ്റാനും നല്ല വിശ്രമം ലഭിക്കാനും സഹായിക്കും.

bedsheet | Pinterest

നമ്മുടെ ശരീരത്തിൽ പ്രതിദിനം 40,000 മൃതകോശങ്ങൾ പുറന്തള്ളുന്നുണ്ട്. അതിൽ ധാരാളം ചീത്ത ബാക്ടീരിയകളും അടങ്ങിയിരിക്കാം. ഇത് നമ്മുടെ ആരോഗ്യത്തെയും പ്രത്യേകിച്ച് ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു.

Sleeping | Pinterest

രക്തം, കാപ്പി പോലുള്ള കടുത്ത കറകള്‍ നീക്കം ചെയ്യാനായി ബെഡ്ഷീറ്റ് വാഷിങ്‌ മെഷീനില്‍ ഇടുന്നതിന്‌ മുന്‍പ്‌ തലേന്ന് സ്റ്റെയ്‌ന്‍ റിമൂവറില്‍ മുക്കിവെക്കുന്നത് നല്ലതാണ്. കടുത്ത കറകള്‍ നീക്കം ചെയ്യാന്‍ ചെറുചൂട്‌ വെള്ളം കഴുകാനായി ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

Bedsheet | Pinterest
samakalika malayalam | file