മുട്ട പഫ്‌സിലെ പകുതി മുട്ട എവിടെ?

സമകാലിക മലയാളം ഡെസ്ക്

നല്ല ചൂട് പഫ്സും കൂടെ ഒരു നാരങ്ങാവെള്ളവും, ഈ കോമ്പോ ഇഷ്ടപ്പെടാത്ത ഏത് മലയാളിയാണല്ലേ ഉള്ളത്.

പ്രതീകാത്മക ചിത്രം | AI Generated

മുട്ട ,ഇറച്ചി, പച്ചക്കറി അങ്ങനെ വിവിധതരം ഫില്ലിങുകള്‍ വച്ചുള്ള രുചികരമായ പഫ്‌സുകൾ ഇന്ന് വിപണിയിൽ സുലഭമാണ്.

Puffs | Pinterest

പക്ഷേ മുട്ട പഫ്‌സിന് ഉള്ള അത്രയും ഫാന്‍സ് മറ്റൊന്നിനും ഇല്ല എന്നുള്ളതാണ് വാസ്തവം.

Egg puffs | Pinterest

എന്നാൽ ഇത്രയും ഫാൻസുള്ള മുട്ട പഫ്‌സില്‍ എന്തുകൊണ്ടാണ് പകുതി മുട്ട എന്ന് നമ്മളെപ്പോഴും ചിന്തിക്കാറില്ലേ?

Egg puffs | Pinterest

എന്നാൽ അതിനുപിന്നിൽ തക്കതായ കാരണമുണ്ട്, അതെന്താണെന്ന് നോക്കാം.

Egg puffs | Pinterest

ഒന്നാമത്തെ കാര്യം പഫ്‌സിനുള്ളില്‍ ഒരു മുട്ട മുഴുവനായി വച്ചാല്‍ അവ മസാലയുമായി ചേര്‍ത്ത് അടച്ച് വച്ച് ബേക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്നതാണ്.

Egg puffs | Pinterest

പഫ്‌സ് സാധാരണയായി പോക്കറ്റ് സൈസാണ്. മുട്ട പകുതിയാക്കി മുറിച്ച് വയ്ക്കുമ്പോള്‍ അത് പഫ്‌സിന്റെ ഷേയ്പ്പ് നിലനിര്‍ത്താന്‍ സഹായിക്കും.

Egg puffs | Pinterest

രുചി വര്‍ധിക്കും എന്നതാണ് മൂന്നാമത്തെ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരുവും അതില്‍ നിറയ്ക്കുന്ന മസാലക്കൂട്ടും ഒക്കെ ചേരുമ്പോള്‍ കിട്ടുന്ന രുചി ഒരിക്കലും ഒരു മുട്ട മുഴുവനായി വച്ചാല്‍ കിട്ടില്ല.

Egg puffs | Pinterest

മറ്റൊരു കാരണം കച്ചവടം ചെയ്യുന്നവര്‍ക്ക് അത് ലാഭമാണ് എന്നാണ്. കാരണം ഇത് മുട്ടയുടെ ചെലവ് കുറയ്ക്കും.

Egg puffs | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika | File