മുട്ടയിലോ പനീറിലോ ,ഏതിലാണ് പ്രോട്ടീൻ കൂടുതൽ

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണത്തിലെ ഒരു പ്രധാന ഘടകമാണ് പ്രോട്ടീൻ, നമ്മുടെ ശരീരത്തിന് ആവശ്യമായ മൂന്ന് പോഷകങ്ങളിൽ ഒന്നാണ്.

പ്രതീകാത്മക ചിത്രം | Pexels

പേശികളുടെയും എല്ലുകളുടെയും വളർച്ചയ്ക്ക് പ്രോട്ടീൻ പ്രധാന പങ്കാണ് വഹിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pexels

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും നിങ്ങളുടെ ഡയറ്റ് പ്ലാനുകളിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

മുട്ടയിലും പനീറിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന കാര്യം നമ്മുക്കറിയാം. എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളത് ഏതിലാണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | AI Generated

പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ് എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പനീർ. സസ്യാഹാരം കഴിക്കുന്നവർക്കും പ്രോട്ടീൻ ലഭിക്കുന്നതിന് പനീർ മികച്ചൊരു ഭക്ഷണമാണ്.

പ്രതീകാത്മക ചിത്രം | Freepik

ഒമ്പത് അവശ്യ അമിനോ ആസിഡുകൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കൊഴുപ്പും കലോറിയും അടങ്ങിയ ഭക്ഷണമാണ് മുട്ട.

പ്രതീകാത്മക ചിത്രം | Pexels

പുഴുങ്ങിയ മുട്ടയിൽ ഏകദേശം 10 ഗ്രാം കൊഴുപ്പും 1 ഗ്രാമിൽ താഴെ കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, സെലിനിയം, കോളിൻ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിൻ്റെ ആരോഗ്യത്തെയും ഉപാപചയ പ്രവർത്തനത്തിനും സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pexels

പനീറിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും മുട്ടയിൽ കാണപ്പെടുന്ന ചില അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിട്ടില്ല.

പ്രതീകാത്മക ചിത്രം | Freepik

100 ​ഗ്രാം പനീറിൽ 18 മുതൽ 20 ​ഗ്രാം വരെ പ്രോട്ടീനുണ്ടാകും. എന്നാൽ കലോറി നോക്കിയാൽ 200 മുതൽ 250 വരെയാണ്.

പ്രതീകാത്മക ചിത്രം | Freepik

ഒരു പുഴുങ്ങിയ മുട്ടയില്‍ ശരാശരി ആറ് ​ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടാവും. എന്നാല്‍ കലോറി നോക്കിയാല്‍ 70 വരെ ഉണ്ടാകൂ. ദഹനത്തിനും പനീറിനെക്കാൾ മുട്ടയാണ് മികച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File