സമകാലിക മലയാളം ഡെസ്ക്
വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി
ഉണക്കമുന്തിരി തന്നെ പല നിറങ്ങളില്‍ ലഭ്യമാണ്. കറുപ്പ്, ചുവപ്പ്, പച്ച, ഗോള്‍ഡണ്‍ എന്നീ നിറങ്ങളില്‍ വിപണിയിൽ ലഭ്യമാണ്.
കറുത്ത ഉണക്കമുന്തിരിയാണോ അതോ മഞ്ഞ ഉണക്കമുന്തിരിയാണോ കൂടുതല്‍ നല്ലത് എന്ന സംശയം പലര്‍ക്കുമുണ്ട്.
കറുത്ത ഉണക്കമുന്തിരിയും മഞ്ഞ ഉണക്കമുന്തിരിയും ആരോഗ്യഗുണങ്ങളിൽ മുന്നിലാണെങ്കിലും, അവയുടെ ഗുണങ്ങൾ അല്പം വ്യത്യാസമാണ്.
ഇവ രണ്ടിലും ഒരേ പോലെ തന്നെയാണ് പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളത്.
കറുത്ത ഉണക്കമുന്തിരിയിലും മഞ്ഞ ഉണക്കമുന്തിരിയിലും അയേണും പൊട്ടാസ്യവും ഫൈബറും അടങ്ങിയിട്ടുണ്ട്.
മഞ്ഞ ഉണക്കമുന്തിരിയില്‍ പഞ്ചസാര കുറച്ചു കൂടുതല്‍ അടങ്ങിയിട്ടുണ്ട്.
കലോറി മഞ്ഞ ഉണക്കമുന്തിരിയില്‍ കറുത്ത മുന്തിരിയെക്കാള്‍ കൂടുതലാണ്.
ഇവ രണ്ടും ദഹനം മെച്ചപ്പെടുത്താനും വിളര്‍ച്ചയെ തടയാനും എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
മഞ്ഞ ഉണക്കമുന്തിരിയിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഒഴിവാക്കി ദഹനം സുഗമമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ (LDL) കുറക്കാനും രക്തശുദ്ധി വരുത്താനും കറുത്ത ഉണക്കമുന്തിരി സഹായിക്കുന്നു.
മുടികൊഴിച്ചിൽ തടയാൻ കറുത്ത ഉണക്കമുന്തിരി വളരെ ഫലപ്രദമാണ്. ഇതിലെ ഇരുമ്പ് തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുകയും മുടിവേരുകളെ ബലപ്പെടുത്തുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates