അരിയാണോ ഗോതമ്പ് ആണോ ആരോ​ഗ്യത്തിന് കൂടുതൽ നല്ലത്?

സമകാലിക മലയാളം ഡെസ്ക്

അരിയേക്കാള്‍ നല്ലത് ഗോതമ്പാണ് എന്നുള്ള ഒരു ധാരണ നമുക്കിടയിലുണ്ട്.

Rice and wheat | AI Generated

ഡോക്ടര്‍മാര്‍ പലരും അരിഭക്ഷണം ഒഴിവാക്കണമെന്നും ഗോതമ്പിലേക്ക് മാറണമെന്നും പറയുന്നതും സ്ഥിരമാണ്.

Rice and wheat | Pinterest

യഥാര്‍ഥത്തില്‍ അരിക്കും ഗോതമ്പിനും അതിന്റേതായ നല്ല വശങ്ങളും ചീത്തവശങ്ങളും ഉണ്ട്.

Rice and wheat | AI Generated

നമ്മുടെ ആഹാരത്തില്‍ കുത്തരി ഉപയോഗിക്കുന്നത് എപ്പോഴും നല്ലതാണ്.

Rice | Pinterest

വൈറ്റമിന്‍ ബി കോംപ്ലക്സ് തവിടുള്ള അരിയില്‍ കാണപ്പെടുന്നു. ഇതിനകത്ത് പൊട്ടാസ്യം, മാംഗനീസ്, നിയാസിന്‍, ബി6 തുടങ്ങി നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരുപാട് പോഷകങ്ങളുണ്ട്.

Rice | AI Generated

തവിടുള്ള അരി അഥവ കുത്തരി പ്രമേഹം അടക്കം പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

Rice | AI generated

വെള്ള അരിയില്‍ കാര്‍ബോ ഹൈഡ്രേറ്റും ഊര്‍ജവും മാത്രമാണുള്ളത്. അതുകൊണ്ടാണ് ഈ അരി കഴിക്കുന്നത് നല്ലതല്ലെന്നു പഠനങ്ങൾ പറയുന്നത്.

Rice | Pinterest

ഗോതമ്പിന് വെള്ള അരിയേക്കാള്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവാണ്. അതിനാല്‍ ​ഗോതമ്പ് വെള്ള അരിയേക്കാള്‍ പ്രമേഹരോഗികള്‍ക്ക് ഗുണകരമാണ്.

Wheat | Pinterest

കൂടാതെ ഗോതമ്പിലടങ്ങിയിട്ടുള്ള ലിഗ്‌നിന്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ സാന്നിധ്യം ഉയര്‍ത്തുന്നു.

Wheat | Pinterest

ഗോതമ്പിലെ ഗ്ലൂട്ടന്‍ പലര്‍ക്കും അലര്‍ജിയുണ്ടാക്കാറുണ്ട്. ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവര്‍ ഗോതമ്പ് ഒഴിവാക്കുന്നതാണ് നല്ലത്.

Wheat | Pinterest

അമിതമായ ഗ്യാസ് ശല്യം, ഓക്കാനം, പെട്ടെന്ന് വണ്ണം വെയ്ക്കുക, യൂറിക് ആസിഡ് കൂട്ടുക എന്നീ പ്രശ്‌നങ്ങള്‍ ഗോതമ്പ് കാരണം വരാൻ ഇടയുണ്ട്.

Wheat | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File