സമകാലിക മലയാളം ഡെസ്ക്
നമ്മളുടെ നാട്ടില്‍ തന്നെ പലതരത്തിലുള്ള ഉപ്പുകള്‍ ഉണ്ട്.
ഇന്ന് പലരും ആരോഗ്യ ഗുണം കൂടുതല്‍ ഉള്ള ഉപ്പ് ഏതാണെന്നുള്ള ആശങ്കയിലാണ്.
പലതരത്തിലുള്ള ഉപ്പുകളും അവയുടെ ഗുണങ്ങളും അറിയൂ.
പൊടിയുപ്പ്
നമ്മള്‍ സാധാരണയായി പാചകത്തിന് ഉപയോഗിക്കുന്ന ഉപ്പാണ് പൊടിയുപ്പ്. ഇതില്‍ അയഡിന്‍ ചേര്‍ത്താണ് വിപണിയില്‍ എത്തുന്നത്. അതിനാല്‍ അയഡിന്‍ കുറവ് പരിഹരിക്കാന്‍ ഇത് സഹായിക്കും.
കല്ലുപ്പ്
ശരീര വളര്‍ച്ചയ്ക്ക് സഹായിക്കുന്ന 92 ശതമാനം പോഷകങ്ങള്‍ കല്ലുപ്പില്‍ അടങ്ങിയിരിക്കുന്നു എന്നാണ് പറയുന്നത്. സോഡിയം കുറവായ ഈ ഉപ്പ് കറികളില്‍ ധൈര്യമായി ഉപയോഗിക്കാം.
ഹിമാലയന്‍ പിങ്ക് സാള്‍ട്ട്
ഹിമാലയന്‍ മലനിരകളില്‍ നിന്നും ഖനനം ചെയ്‌തെടുക്കുന്നതാണ് ഈ ഉപ്പ്. അധികം പ്രോസസ്സിംഗ് ചെയ്യാതെ എത്തുന്നതിനാല്‍ തന്നെ ഇതില്‍ ആരോഗ്യത്തിന് ഉപകരിക്കുന്ന നിരവധി മിനറല്‍സ് അടങ്ങിയിട്ടുണ്ട്.
ബ്ലാക്ക് സാള്‍ട്ട്
നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളില്‍, പ്രത്യേകിച്ച് ചാട്ട് പോലെയുള്ള വിഭവങ്ങളില്‍ ബ്ലാക്ക് സാള്‍ട്ട് ചേര്‍ക്കും. ഹിമാലയന്‍ ബ്ലാക്ക് സാള്‍ട്ട് എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഇതിലും പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ, ആയുര്‍വേദ പ്രകാരം, ദഹനത്തെ സഹായിക്കാന്‍ ഈ ഉപ്പ് നല്ലതാണ്.
ശ്രദ്ധിക്കേണ്ടത്
നിങ്ങള്‍ ഉപയോഗിക്കാന്‍ പോകുന്നത് അയോഡൈസ്ഡ് സാള്‍ട്ട് ആണെങ്കില്‍ അത് തൈറോയ്ഡ് രോഗികള്‍ക്ക് നല്ലതാണ്. ഉപ്പ് അമിതമായി ഉപയോഗിച്ചാല്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ കാരണമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates