ഇടതോ വലതോ? ഉറങ്ങുമ്പോൾ ഏത് വശം കിടന്നുറങ്ങണം?

സമകാലിക മലയാളം ഡെസ്ക്

ഉറങ്ങുമ്പോൾ ഏത് വശം കിടന്നാലെന്താ, ഉറക്കാം കിട്ടിയാൽ മതീലേ എന്ന് കരുതുന്നവരാണ് പല ആളുകളും.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ എല്ലാത്തിനും അതിന്റേതായ വശങ്ങളും കാരണങ്ങളും ഉണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

രാത്രിയില്‍ ഉറങ്ങുമ്പോൾ ഇടതു വശം ചേര്‍ന്ന് കിടന്നാല്‍ ഗുണങ്ങള്‍ പലതാണെന്നാണത്രേ ആയുര്‍വേദം പറയുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

വയര്‍, പാന്‍ക്രിയാസ് ഗ്രന്ഥി പോലുള്ള അവയവങ്ങളെല്ലാം ഇടത് ഭാഗത്താണ് എന്നതാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

ഇടത് വശം ചെരിഞ്ഞ് കിടന്ന് ഉറങ്ങിയാലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്.

പ്രതീകാത്മക ചിത്രം | AI Generated

ദഹനം മെച്ചപ്പെടും

വയര്‍ ഇടതു ഭാഗത്തായതിനാല്‍ ഇടതു വശം ചെരിഞ്ഞ് കിടക്കുന്നത് വയറിന് നല്ല സപ്പോര്‍ട്ട് നല്‍കി ദഹനസംവിധാനത്തെ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

ഭക്ഷണത്തിന്‍റെ നീക്കം സുഗമമാക്കും

വയറില്‍ നിന്ന് ചെറുകുടലിലേക്കും പിന്നീട് വന്‍കുടലിലേക്കുമൊക്കെയുള്ള ഭക്ഷണത്തിന്‍റെ നീക്കത്തെ സഹായിക്കാന്‍ ഇടത് വശം ചേര്‍ന്നുള്ള കിടപ്പ് നല്ലതാണ്.

പ്രതീകാത്മക ചിത്രം | Pinterest

നെഞ്ചെരിച്ചില്‍ കുറയ്ക്കും

വലതു വശം ചെരിഞ്ഞ് കിടക്കുന്നത് നെഞ്ചെരിച്ചിലിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇടതു വശം ചെരിഞ്ഞ് കിടക്കുന്നത് നെഞ്ചെരിച്ചില്‍ കുറയ്ക്കും.

പ്രതീകാത്മക ചിത്രം | Pinterest

കരളിന് മേല്‍ സമ്മര്‍ദം കുറയ്ക്കും

കരള്‍ വലത് വശത്തായതിനാല്‍ വലത് വശം ചെരിഞ്ഞ് ഉറങ്ങുന്നത് കരളിന് മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കും. ഇത് കരളിന്‍റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ശരീരത്തിലെ വിഷാംശം നീക്കും

ഇടത് വശം ചെരിഞ്ഞുറങ്ങുന്നത് ശരീരത്തിന്‍റെ ലിംഫാറ്റിക് സംവിധാനത്തെ കാര്യക്ഷമമാക്കും. മെറ്റബോളിസത്തിനും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിനും ഇത് ഉത്തമമാണ്.

പ്രതീകാത്മക ചിത്രം | Pinterest

പ്ലീഹയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും

വയറിന് സമീപം ഇടത് ഭാഗത്താണ് പ്ലീഹയും സ്ഥിതി ചെയ്യുന്നത്. ശരീരത്തിലെ മാലിന്യങ്ങള്‍ പ്ലീഹയിലെത്തി അവ അരിക്കാന്‍ ഇടത് വശം ചേര്‍ന്നുള്ള കിടപ്പ് സഹായിക്കും.

പ്രതീകാത്മക ചിത്രം

ഗര്‍ഭകാലത്തും സഹായകം

ഗര്‍ഭിണികളും ഇടത് വശം ചേര്‍ന്ന് കിടക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നു. ഇത് കരളില്‍ നിന്ന് ഗര്‍ഭപാത്രത്തിലേക്ക് വരുന്ന സമ്മര്‍ദം കുറയ്ക്കും.

പ്രതീകാത്മക ചിത്രം | AI Generated

തലച്ചോറിന്‍റെ ആരോഗ്യത്തിനും ഉത്തമം

ഇടത് വശം ചേര്‍ന്ന് കിടന്ന് സുഖമായി ഉറങ്ങുന്നത് കോശങ്ങള്‍ പുറത്ത് വിടുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ തലച്ചോറിനെ സഹായിക്കും. ഇത് അല്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള നാഡീവ്യൂഹസംബന്ധമായ രോഗസാധ്യത കുറയ്ക്കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File