സമകാലിക മലയാളം ഡെസ്ക്
വിപണിയിൽ നിരവധി തരത്തിലുള്ള വാട്ടർ ബോട്ടിലുകൾ ലഭ്യമാണ്.
എന്നാൽ ദീർഘകാല ഉപയോഗത്തിനും ആരോഗ്യസുരക്ഷയ്ക്കും ഏതാണ് മികച്ചത് എന്നത് പലർക്കും സംശയമാണ്.
ഏത് വാട്ടർ ബോട്ടിലാണ് ഏറ്റവും സുരക്ഷിതമെന്ന് നോക്കാം
ഗ്ലാസ് ബോട്ടിൽ
ഗ്ലാസ് ബോട്ടിലുകൾ ആരോഗ്യപരമായി ഏറ്റവും സുരക്ഷിതമായ ഓപ്ഷനുകളിൽ ഒന്നാണ്.രാസവസ്തുക്കൾ വെള്ളത്തിലേക്ക് കലരാനുള്ള സാധ്യത ഇതിൽ കുറവാണ്.വെള്ളത്തിന്റെ രുചി മാറ്റമില്ലാതെ നിലനിൽക്കുകയും ചെയ്യുന്നു.
ചെമ്പ് ബോട്ടിൽ
ചെമ്പ് ബാക്ടീരിയകളെ കൊല്ലുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു ആന്റിമൈക്രോബയലാണ് .ഒരു ചെമ്പ് കുപ്പിയിൽ വെള്ളം ദീർഘനേരം സൂക്ഷിക്കുന്നത് വിഷബാധയ്ക്ക് കാരണമായേക്കാം, ഇത് കരൾ, വൃക്ക പ്രശ്നങ്ങൾക്ക് കാരണമാകും.
സ്റ്റീൽ ബോട്ടിൽ
സ്റ്റെയിൻലെസ് സ്റ്റീൽ ബോട്ടിലുകൾ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന ഓപ്ഷനാണ്. ശക്തവും ദീർഘകാലം ഉപയോഗിക്കാവുന്നതുമാണിത്.എന്നാൽ നിലവാരം കുറഞ്ഞ സ്റ്റീൽ ഉപയോഗിച്ചാൽ ഗുണമേന്മ കുറയാം
പ്ലാസ്റ്റിക് ബോട്ടിൽ
വില കുറവായതിനാൽ പലരും പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിക്കുന്നു.എന്നാൽ ചൂട് കൂടുമ്പോൾ BPA പോലുള്ള രാസവസ്തുക്കൾ കലരാൻ സാധ്യത കൂടുതലാണ്. ദീർഘകാല ഉപയോഗത്തിന് നല്ലതല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates