​ഗുണത്തെക്കാൾ ദോഷം; ഈ 7 വെളുത്ത ഭക്ഷണങ്ങളെ ഇപ്പോൾ തന്നെ ഒഴിവാക്കൂ

സമകാലിക മലയാളം ഡെസ്ക്

വൈറ്റ് റൈസ്

വൈറ്റ് റൈസ് ഒരു മുഴുധാന്യം ആണെങ്കിലും സംസ്കരിക്കുന്നതിലൂടെ ഇതിലെ തവിടും ഗുണങ്ങളും നഷ്ടമാകുന്നു. ഇതിൽ കാലറിയും കാർബ്സും കൂടുതലായിരിക്കും. നാരുകളും പ്രോട്ടീനും അടങ്ങിയിട്ടില്ലാത്തതിനാൽ പതിവായി വൈറ്റ് റൈസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടാനും ശരീരഭാരം വർധിക്കാനും ഇടയാകും.

വൈറ്റ് ബ്രെഡ്

റിഫൈന്‍ ചെയ്തെടുത്ത് ധാന്യം ഉപയോഗിച്ചുണ്ടാക്കുന്ന വൈറ്റ് ബ്രെ‍ഡില്‍ പോഷകങ്ങള്‍ കുറവായിരിക്കും. കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഒന്നായി ഇത് മാറുന്നു. കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന അഡിറ്റീവുകൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് ശരീരഭാരം കൂട്ടാനും കാരണമാകുന്നു.

വൈറ്റ് പാസ്ത

വൈറ്റ് ബ്രെഡ് പോലെ റിഫൈൻ ചെയ്ത ധാന്യത്തിൽ നിന്നാണ് പാസ്തയും ഉണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ ഇവയിൽ പോഷകങ്ങൾ വളരെ കുറവാണ്. ഇത് ശരീരഭാരം കൂട്ടാന്‍ കാരണമാകുന്നു.

പഞ്ചസാര

പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂടാന്‍ കാരണമാകുന്നു. കൂടാതെ ശരീരഭാരം കൂടാനും ഹൃദ്രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം എന്നിവ വരാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു.

ഉപ്പ്

അമിതമായി ഉപ്പ് ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, പൊണ്ണത്തടി, വൃക്കരോഗം ഇവയ്ക്കെല്ലാം ഉള്ള സാധ്യത കൂട്ടും.

പാല്‍

കൊഴുപ്പ് അധികം അടങ്ങിയ പാല്‍ പതിവായി ഉപയോഗിക്കുന്നത് രക്തത്തിലെ കൊളസ്ട്രോള്‍ കൂടാന്‍ ഇടയാക്കും

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് പോഷകമൂല്യമുള്ളതാണെങ്കിലും അത് പാകം ചെയ്യുന്ന രീതി ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് പ്രശ്നമാണ്. ഉരുളക്കിഴങ്ങ് വറുക്കുന്നത് കൊളസ്ട്രോള്‍ കൂടാന്‍ കാരണമായേക്കും. കൂടാതെ കലോറി കൂടിയ ഗ്രേവിക്കൊപ്പം ഉരുളക്കിഴങ്ങ് ചേര്‍ക്കുന്നത് ശരീരഭാരം കൂടാനും ആരോഗ്യത്തെ ബാധിക്കാനും കാരണമാകും.