ഹര്‍ദിക് പാണ്ഡ്യയുമായി ഡേറ്റിങ്ങിലോ? ആരാണ് മഹീക ശര്‍മ?

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയും മോഡൽ മഹീക ശർമയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Mahieka Sharma | Instagram

ഇക്കഴിഞ്ഞ ഏഷ്യ കപ്പിലെ ഇന്ത്യ-പാക് മത്സരം കാണാൻ, മഹീകയും ഗ്യാലറിയിലുണ്ടായിരുന്നു. അതോടെയാണ് ഇരുവരും പ്രണയത്തിലെന്ന് ആരാധകർ ഉറപ്പിച്ചത്.

Mahieka Sharma | Instagram

ഇരുവരും ബന്ധം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

Mahieka Sharma | Instagram

വാർത്തകൾ വൈറലായതോടെ മോഡലും അഭിനേത്രിയുമായ 24 വയസുകാരിയായ മഹീക ശർമ ആരാണെന്ന് തിരയുകയാണ് ആരാധകർ

Mahieka Sharma | Instagram

ഗുജറാത്തിൽ ജനിച്ച മഹീക, ഗുജറാത്തിലും ഡൽഹിയിലുമായിട്ടാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Mahieka Sharma | Instagram

മാതാപിതാക്കൾക്ക് മകളൊരു ഡോക്ടറോ എൻജിനീയറോ ആവണമെന്നായിരുന്നു ആഗ്രഹമായിരുന്നെങ്കിലും ചെറുപ്പത്തിൽ തന്നെ മോഡലിങ്ങിലേക്കായിരുന്നു മഹീകയുടെ താൽപര്യം

Mahieka Sharma | Instagram

​ഗുജറാത്തിലും ഡൽഹിയിലും പ്രാദേശിക സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തുകൊണ്ടാണ് അവരുടെ തുടക്കം. പിന്നീട് പ്രശസ്തഡിസൈനർമാർക്കായി മോഡലായി.

Mahieka Sharma | Instagram

മോഡലിങ്ങിന്റെ തുടക്കക്കാലത്ത് നിരവധി മ്യൂസിക് വീഡിയോകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Mahieka Sharma | Instagram

'ഇൻ്റു ദി ഡസ്ക്', വിവേക് ​​ഒബ്‌റോയ് നായകനായ 'പിഎം നരേന്ദ്ര മോദി' എന്നി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Mahieka Sharma | Instagram

തനിഷ്ക്, വിവോ, യൂനിക്ലോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മോഡലാണ് മഹീക.

Mahieka Sharma | Instagram

മനീഷ് മൽഹോത്ര, സബ്യാസാചി,അനിത ഡോങ്ഗ്രെ, റിതു കുമാർ, തരുൺ താഹിലിയാനി, അമിത് അഗർവാൾ തുടങ്ങി ഇന്ത്യയിലെ പ്രമുഖ ഡിസൈനർമാർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

Mahieka Sharma | Instagram

നേരത്തെ ബ്രിട്ടീഷ് ഗായികയായ ജാസ്മിൻ വാലിയയുമായി ഹർദിക് പാണ്ഡ്യ പ്രണയത്തിലായിരുന്നു. എന്നാൽ അധികം വൈകാതെ ഇരുവരും പിരിയുകയും ചെയ്തു.

Mahieka Sharma | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file