കൊലക്കേസില്‍ ദര്‍ശനൊപ്പം അറസ്റ്റിലായ പവിത്ര ഗൗഡ ആരാണ്?

സമകാലിക മലയാളം ഡെസ്ക്

കൊലക്കേസില്‍ കഴിഞ്ഞ ദിവസമാണ് കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ അറസ്റ്റിലാവുന്നത്. പിന്നാലെ താരത്തിന്റെ കാമുകിയും നടിയുമായ പവിത്ര ഗൗഡയും പിടിയിലായി.

ദര്‍ശന്‍ തൂഗുദീപ | ഫെയ്സ്ബുക്ക്

കന്നഡ സിനിമയിലും സീരിയലിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് പവിത്ര. 2016ലാണ് ഇവര്‍ അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്.

പവിത്ര ഗൗഡ | ഫെയ്സ്ബുക്ക്

ഫാഷന്‍ ഡിസൈനര്‍ എന്ന നിലയിലും ഇവര്‍ ശ്രദ്ധേയയാണ്. റെഡ് കാര്‍പ്പറ്റ് സ്റ്റുഡിയോ 777 എന്ന പേരില്‍ ഒരു ബോട്ടീക് പവിത്രയ്ക്കുണ്ട്.

പവിത്ര ഗൗഡ | ഫെയ്സ്ബുക്ക്

വിവാഹിതനായ ദര്‍ശനുമായുള്ള ബന്ധമാണ് ഇവരെ വിവാദനായികയാക്കിയത്. ദര്‍ശനുമായുള്ള ബന്ധം ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ വേളയില്‍ പവിത്ര പങ്കുവച്ച പോസ്റ്റ് വിവാദമായിരുന്നു.

പവിത്ര ഗൗഡ | ഫെയ്സ്ബുക്ക്

പവിത്രയ്ക്ക് എതിരെ ദര്‍ശന്റെ ഭാര്യ രംഗത്തെത്തിയതോടെ പവിത്രയ്‌ക്കെതിരെ വിമര്‍ശനം രൂക്ഷമായി.

പവിത്ര ഗൗഡ | ഫെയ്സ്ബുക്ക്

ദര്‍ശന്റേയും ഭാര്യയ്ക്കും ഇടയില്‍ പ്രശ്‌നമുണ്ടാക്കുന്നത് പവിത്രയാണെന്ന് ആരോപിച്ച് രേണുക സ്വാമി നടിക്കെതിരെ രംഗത്തെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പവിത്ര ഗൗഡ | ഫെയ്സ്ബുക്ക്