പ്രധാൻ പോയി പ്രഹ്ലാദ് എത്തുമ്പോൾ; ആരാണ് പ്രഹ്ലാദ് ജോഷി? പുതിയ വിദ്യാഭ്യാസ മന്ത്രിയെ അറിയാം

സമകാലിക മലയാളം ഡെസ്ക്

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതലകൂടെ ഏറ്റെടുക്കുകയാണ് ബിജെപിയുടെ മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് വെങ്കടേഷ് ജോഷി

Pralhad Joshi | Facebook

നിലവിൽ ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം, നവീന-പുനരുപയോഗ ഊർജ മന്ത്രാലയങ്ങളുടെ ചുമതലയുണ്ട്

Pralhad Joshi | Facebook

1962 നവംബർ 27-ന് കർണാടകയിലെ വിജയപുരയിൽ ജനനം. ഹുബ്ബള്ളിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കർണാടക സർവകലാശാലയോട് അനുബന്ധിച്ച കെ.എസ്. ആർട്സ് കോളേജിൽനിന്നും ബിരുദം

Pralhad Joshi | Facebook

1990-കളുടെ തുടക്കത്തിൽ ഹുബ്ബള്ളി ഈദ്ഗാഹ് മൈതാൻ പ്രക്ഷോഭത്തിലൂടെയാണ് ജോഷി ദേശീയ ശ്രദ്ധ നേടിയത്. തർക്കഭൂമിയിൽ ദേശീയപതാക ഉയർത്താൻ അനുമതി വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം

Pralhad Joshi | Facebook

2004 മുതൽ കർണാടകയിലെ ധാർവാഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടർച്ചയായി അഞ്ച് തവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

Pralhad Joshi | Facebook

2019–2024 കാലയളവിൽ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രിയായിരുന്നപ്പോൾ പാർലമെന്റിന്റെ പ്രവർത്തനരീതിയുടെ പേരിൽ വിമർശനങ്ങൾ നേരിടേണ്ടിവന്നു.

Pralhad Joshi | Facebook

സുപ്രധാന ബില്ലുകളിന്മേലുള്ള ചർച്ചകൾ പരിമിതപ്പെടുത്തുക, ചർച്ച സമയം വെട്ടിക്കുറയ്ക്കുക, സഭയിൽ ബഹളമുണ്ടാകുന്ന സാഹചര്യത്തിൽ നിയമനിർമ്മാണം നടത്തുക എന്നിവയിലൂടെ ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

Pralhad Joshi | Facebook

നീറ്റ്-യുജി പരീക്ഷാ വിവാദത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രാലയം കടുത്ത വിമർശനങ്ങൾ നേരിടുന്ന ഘട്ടത്തിലാണ് നിയമനം

NEET Protest | Facebook

മോദി സർക്കാരിലെ ഏറ്റവും പരിചയസമ്പന്നരായ മന്ത്രിമാരിൽ ഒരാളായ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിൽ എന്ത് മാറ്റങ്ങളുണ്ടാകുമെന്നത് ശ്രദ്ധേയമാണ്

Pralhad Joshi | Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File