സമകാലിക മലയാളം ഡെസ്ക്
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നാണ് ഇൻസ്റ്റഗ്രാം. സിനിമാ താരങ്ങൾ മുതൽ കായികതാരങ്ങൾ വരെ കോടിക്കണക്കിന് ആരാധകരാണ് ഓരോ ദിവസവും ഇവരെ പിന്തുടരുന്നത്. 2026ലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഫുട്ബോൾ താരങ്ങളാണ് വ്യക്തിഗത അക്കൗണ്ടുകളിൽ മുന്നിൽ.
ഇൻസ്റ്റഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ടിനാണ് പട്ടികയിൽ ഒന്നാം സ്ഥാനം. ഏകദേശം 686M ഫോളോവേഴ്സാണ് അക്കൗണ്ടിനുള്ളത്. പ്ലാറ്റ്ഫോമിലെ പുതിയ ഫീച്ചറുകൾ, ക്രിയേറ്റർമാർ, ട്രെൻഡുകൾ, വൈറൽ കണ്ടന്റുകൾ, മീമുകൾ എന്നിവയാണ് പ്രധാനമായും ഇവിടെ പങ്കുവയ്ക്കുന്നത്.
വ്യക്തിഗത അക്കൗണ്ടുകളിൽ ഒന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ. 679M ഫോളോവേഴ്സുള്ള റൊണാൾഡോ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തിയുമാണ്. പരിശീലന വീഡിയോകൾ, കുടുംബ ചിത്രങ്ങൾ, വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ, സ്പോൺസർഡ് പോസ്റ്റുകൾ എന്നിവയാണ് അക്കൗണ്ടിലെ പ്രധാന കണ്ടന്റ്.
റൊണാൾഡോയ്ക്ക് പിന്നാലെ മറ്റൊരു ഫുട്ബോൾ ഇതിഹാസം. ലയണൽ മെസ്സിക്ക് ഏകദേശം 516M ഫോളോവേഴ്സുണ്ട്. മത്സരങ്ങളും പരിശീലനവും കുടുംബവും വ്യക്തിപരമായ നിമിഷങ്ങളും സ്പോൺസർഷിപ്പ് പോസ്റ്റുകളുമെല്ലാം മെസ്സിയുടെ ഇൻസ്റ്റഗ്രാം പേജിലുണ്ട്.
ഗായികയും നടിയുമായ സെലീന ഗോമസ് പട്ടികയിലെ നാലാം സ്ഥാനത്താണ്. ഏകദേശം 402M ഫോളോവേഴ്സാണ് താരത്തിനുള്ളത്. സംഗീതത്തിനും അഭിനയത്തിനും പുറമെ വ്യക്തിജീവിതവും ബ്യൂട്ടി ബ്രാൻഡുമായുള്ള പ്രവർത്തനങ്ങളും അവരുടെ സോഷ്യൽ മീഡിയ സാന്നിധ്യത്തിന്റെ ഭാഗമാണ്.
‘ദ റോക്ക്’ എന്ന പേരിൽ അറിയപ്പെടുന്ന നടനും മുൻ പ്രൊഫഷണൽ ഗുസ്തി താരവുമായ ഡ്വെയ്ൻ ജോൺസണാണ് അഞ്ചാം സ്ഥാനത്ത്. ഏകദേശം 380M കോടി ഫോളോവേഴ്സുണ്ട്. ഫിറ്റ്നസ്, സിനിമ, കുടുംബം, പ്രചോദനാത്മകമായ പോസ്റ്റുകൾ എന്നിവയാണ് പ്രധാന കണ്ടന്റ്.
ഫാഷൻ, ബ്യൂട്ടി, ബിസിനസ് മേഖലകളിലെ സാന്നിധ്യത്തിലൂടെ ശ്രദ്ധ നേടിയ കൈലി ജെന്നറിനും ഏകദേശം 380M ഫോളോവേഴ്സുണ്ട്. ഡ്വെയ്ൻ ജോൺസണുമായി വളരെ അടുത്താണ് താരത്തിന്റെ സ്ഥാനം.
ഗായികയും നടിയുമായ അരിയാന ഗ്രാൻഡെ പട്ടികയിൽ ഏഴാം സ്ഥാനത്ത്. ഏകദേശം 362M കോടി പേരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. സംഗീതം, സിനിമ, ഫാഷൻ എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
റിയാലിറ്റി ടെലിവിഷൻ താരവും ബിസിനസുകാരിയുമായ കിം കർദാഷിയനാണ് എട്ടാം സ്ഥാനത്ത്. ഫാഷൻ, ബ്യൂട്ടി, കുടുംബം, ബിസിനസ് എന്നിവയാണ് അവരുടെ ഇൻസ്റ്റഗ്രാം കണ്ടന്റിലെ പ്രധാന മേഖലകൾ. 344M ഫോളോവേഴ്സുണ്ട് കിം കർദാഷിയന്.
ലോകപ്രശസ്ത ഗായിക ബിയോൺസെ ഏകദേശം 299M ഫോളോവേഴ്സുമായി ഒൻപതാം സ്ഥാനത്തുണ്ട്. സംഗീത പരിപാടികൾ, ഫാഷൻ, വ്യക്തിപരമായ ചിത്രങ്ങൾ എന്നിവയാണ് അക്കൗണ്ടിലെ പ്രധാന ആകർഷണങ്ങൾ.
ഏകദേശം 291M ഫോളോവേഴ്സുമായി ക്ലോയി കർദാഷിയനാണ് ആദ്യ പത്തിലെ അവസാന താരം. കുടുംബം, ഫാഷൻ, ബ്യൂട്ടി, ജീവിതശൈലി എന്നിവയുമായി ബന്ധപ്പെട്ട കണ്ടന്റുകളാണ് പ്രധാനമായും പങ്കുവയ്ക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates