സാമ്പാറില്‍ കായം ചേര്‍ക്കുന്നത് എന്തിന്?

സമകാലിക മലയാളം ഡെസ്ക്

ഇഡ്ലിക്കും ദോശയും മാത്രമല്ല, ചോറിനും സാമ്പാർ കിടു കോംമ്പോ ആണ്. പച്ചക്കറികളും കൂടാതെ പരിപ്പും ചേർത്തുണ്ടാക്കുന്ന സാമ്പാർ പോഷകസമൃദ്ധമായ ഒരു വിഭവമാണ്.

Sambar | Pinterest

കേരളത്തിൽ സാമ്പാറിൽ തേങ്ങ അരച്ചു ചേർക്കുന്ന രീതി പലയിടത്തുമുണ്ട്. അതേസമയം താളിച്ച കായം, മുളകുപൊടി, കൊത്തമല്ലിപൊടി കൂടുതൽ ചേർത്താണ് തമിഴ്നാട്ടിൽ സാമ്പാർ ഉണ്ടാക്കുന്നത്. വ്യത്യാസങ്ങൾ പലതു വന്നാലും കായം ചേർക്കുന്നതിൽ മാറ്റമില്ല.

Asafoetida | Pinterest

എന്തിനാണ് സാമ്പാറിൽ കായം ചേർക്കുന്നതെന്ന് അറിയാമോ?

Asafoetida | Pinterest

ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ കായം അഥവാ അസഫോയിറ്റിഡ. സാമ്പാറിൽ കായം ചേർക്കുന്നത് പ്രധാനമായും മൂന്ന് കാരണങ്ങൾക്കാണ്‌.

Asafoetida | Pinterest

പരിപ്പ്, പച്ചക്കറി തുടങ്ങിയവ ചേർന്ന സാമ്പാർ ദഹിക്കാൻ പാടാണ്. ദഹനക്കേട് കൊണ്ട് ഉണ്ടാകാവുന്ന വയറുവേദന, ഗ്യാസ് എന്നിവ കുറയ്ക്കാൻ കായം നല്ലതാണ്.

Asafoetida | Pinterest

കായം സാമ്പാറിന് ഒരു പ്രത്യേക രുചിയും മണവും നൽകും. വളരെ ചെറിയ അളവില്‍ കായം ചേര്‍ത്താല്‍ മതിയാകും.

Hing | Pinterest

പരിപ്പ് വേവിച്ചപ്പോൾ ഉണ്ടാകുന്ന വാതം കുറയ്ക്കാൻ കായം വളരെ ഫലപ്രദമാണ്.

Hing | Pinterest

സാധാരണയായി പാകം കഴിയുമ്പോഴോ താളിച്ച എണ്ണയിൽ ചെറിയ അളവിൽ കായം ചേർക്കുന്നത് നല്ലതാണ്.

Hing | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file