Sensex crash: ഓഹരി വിപണിയില്‍ കറുത്ത തിങ്കളാഴ്ച; അറിയാം തകര്‍ച്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഈയാഴ്ചത്തെ വ്യാപാരത്തിന്റെ തുടക്കമായ ഇന്ന് ഓഹരി വിപണിയില്‍ കനത്ത വില്‍പ്പനയാണ് നടന്നത്

വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് നാലായിരത്തോളം പോയിന്റ് ആണ് താഴ്ന്നത്. പത്തുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സെന്‍സെക്‌സ്.

ഏഷ്യന്‍ വിപണിയിലെ കനത്ത ഇടിവിന്റെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണിയിലെ തകര്‍ച്ച

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പകരച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന അമേരിക്കയുടെ പ്രഖ്യാപനം ആഗോള വിപണിയെ താരിഫ് യുദ്ധത്തിലേക്ക് നയിക്കുമെന്ന ഭീതിയാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്

ഇതിന് പിന്നാലെ ചൈന തിരിച്ച് അമേരിക്കയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം താരിഫാണ് പ്രഖ്യാപിച്ചത്. ഇത് ആഗോള വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ഇരട്ടിയാക്കി. ഇതും വിപണിയില്‍ സ്വാധീനിച്ചു.

ആഗോളതലത്തില്‍ വിപണികള്‍ അങ്ങേയറ്റത്തെ അനിശ്ചിതത്വം മൂലമുണ്ടായ ഉയര്‍ന്ന അസ്ഥിരതയിലൂടെയാണ് കടന്നുപോകുന്നതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു

താരിഫ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പണപ്പെരുപ്പത്തിലേക്കും മാന്ദ്യത്തിലേക്കും അമേരിക്ക നീങ്ങുമെന്ന ആശങ്കയും വിപണിയില്‍ പ്രതിഫലിച്ചു

പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ച്‌സ് യുഎസ് മാന്ദ്യ സാധ്യത 45 ശതമാനമായി വര്‍ദ്ധിപ്പിച്ചു (35% ല്‍ നിന്ന്)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates