എന്തുകൊണ്ടാണ് ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണം എന്ന് പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണം കഴിക്കുമ്പോള്‍ നന്നായി ചവച്ചരച്ച് കഴിക്കണമെന്ന് ഏവരും നിർദ്ദേശിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

എന്നാൽ ഈ നിർദ്ദേശം പാലിക്കുന്നവര്‍ ചുരുക്കമാണെന്ന് മാത്രം.

പ്രതീകാത്മക ചിത്രം | Pexels

എങ്കിലും എന്തുകൊണ്ടാണിങ്ങനെ പറയുന്നത് എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

പ്രതീകാത്മക ചിത്രം | Pexels

ഭക്ഷണം ഇത്തരത്തില്‍ നല്ലതുപോലെ ചവച്ചരച്ച് കഴിക്കുന്നതിന് ഒരുപാട് ആരോ​ഗ്യ ഗുണങ്ങളുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാൻ ഭക്ഷണം കഴിക്കുമ്പോള്‍ മുതല്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. ഭക്ഷണം നല്ലതുപോലെ ചവച്ചരയ്ക്കുമ്പോള്‍ വായില്‍ വച്ച് തന്നെ ഇത് വിഘടിക്കുന്നു. ഇതോടെ അകത്തുചെല്ലുന്ന ഭക്ഷണത്തിന്‍റെ ദഹനം എളുപ്പത്തിലാകുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണം ചവച്ചരച്ച് കഴിക്കുമ്പോൾ വായില്‍ വച്ച് തന്നെ വിഘടിച്ച ശേഷം അകത്തുചെല്ലുമ്പോൾ, ഇതില്‍ നിന്നുള്ള പോഷകങ്ങള്‍ പെട്ടെന്ന് ശരീരത്തിന് വലിച്ചെടുക്കാൻ കഴിയുന്നു. അങ്ങനെ കഴിക്കുന്ന ഭക്ഷണത്തിന്‍റെ എല്ലാ ഗുണവും ലഭിക്കുന്നു.

പ്രതീകാത്മക ചിത്രം | Pexels

പെട്ടെന്ന് ഭക്ഷണം കഴിച്ചുതീര്‍ക്കാൻ തിരക്ക് കൂട്ടുന്നവര്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നവരാണെങ്കില്‍ അമിതമായി കഴിക്കുകയില്ല. ഇത് ശരീരവണ്ണം കൂടാതിരിക്കാനും, ആകെ ആരോഗ്യത്തിനുമെല്ലാം നല്ലതാണ്.

പ്രതീകാത്മക ചിത്രം | Pexels

ഭക്ഷണം വളരെ പതുക്കെ, ചവച്ചരച്ച് കഴിക്കുമ്പോള്‍ അധികം കലോറിയും ശരീരത്തിലെത്തില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതും ആരോഗ്യത്തിന് നല്ലതുതന്നെ.

പ്രതീകാത്മക ചിത്രം | Pinterest

ദഹനപ്രശ്നങ്ങൾ ഉള്ള ചില ആളുകളെ സംബന്ധിച്ച് ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ചില അസ്വസ്ഥതകളൊക്കെ അനുഭവപ്പെടാം. ഇത്തരം ബുദ്ധിമുട്ടുകളൊഴിവാക്കാനും ഭക്ഷണം ചവച്ചരച്ച്, സാവധാനം കഴിക്കുന്നത് സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരീരത്തിന് മാത്രമല്ല, മനസിനും സന്തോഷം നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ ഭക്ഷണം അല്‍പാല്‍പമായി ആസ്വദിച്ച് കഴിക്കുന്നതാണ് എപ്പോഴും നല്ലത്.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file