പർവതാരോഹകർക്ക് ഏറ്റവും അപകടകരമായ മേഖലയായി ഹിമാലയം മാറുന്നത് എന്തുകൊണ്ട്?

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളുടെ കേന്ദ്രമായ ഹിമാലയം അതിവേഗ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നേരിടുകയാണെന്ന് മുന്നറിയിപ്പുണ്ട്

Himalayas | Pinterest

പാകിസ്ഥാനിലെ ബ്രോഡ് പീക്കിൽ പ്രശസ്ത പർവതാരോഹകൻ നിർമൽ പുർജ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ട ഹിമപാത ദുരന്തത്തിന് പിന്നാലെ, ഹിമാലയൻ മേഖലയിലെ അപകടസാധ്യതയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കുകയാണ്

Himalayas | Pinterest

ആഗോളതാപനം, ഉരുകുന്ന ഹിമാനികൾ, അനിശ്ചിത കാലാവസ്ഥ, വർധിച്ചുവരുന്ന പർവതാരോഹണം എന്നിവയാണ് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നതെന്ന് വിദഗ്ധർ പറയുന്നു

Himalayas | Pinterest

ഹിമാലയത്തിലെ താപനില ആഗോള ശരാശരിയേക്കാൾ വേഗത്തിൽ ഉയരുകയാണ്

Himalayas | Pinterest

ഇതോടെ മഞ്ഞുപാളികളുടെ സ്ഥിരത കുറയുകയും പാറകളും മഞ്ഞും ഇടിഞ്ഞുവീഴാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു

Himalayas | Pinterest

വർഷങ്ങളോളം ഉറച്ചുനിന്നിരുന്ന മഞ്ഞുപാളികൾ ഇപ്പോൾ എളുപ്പത്തിൽ തകരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്

Himalayas | Pinterest

ഇന്ത്യൻ മഹാസമുദ്രത്തിലെ ചൂട് വർധിച്ചതോടെ മൺസൂൺ കൂടുതൽ അനിശ്ചിതമാവുകയും ഹിമാലയത്തിലെ കാലാവസ്ഥയെ നേരിട്ട് ബാധിക്കുകയും ചെയ്യുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു

Himalayas | Pinterest

ഹിമാനികൾ ചുരുങ്ങുന്നതോടെ ആഴത്തിലുള്ള വിള്ളലുകൾ (Crevasses) രൂപപ്പെടുകയും, ഹിമാനികളുടെ മുകളിൽ രൂപപ്പെടുന്ന തടാകങ്ങൾ പൊട്ടിത്തെറിച്ച് Glacial Lake Outburst Floods (GLOFs) ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു

Himalayas | Pinterest

8,000 മീറ്ററിന് മുകളിലുള്ള 'ഡെത്ത് സോൺ' മേഖലയിലെ കുറഞ്ഞ ഓക്സിജൻ, അതിശൈത്യം, ശക്തമായ കാറ്റ് എന്നിവ സ്വാഭാവികമായും ജീവന് ഭീഷണിയാണ്

Himalayas | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File