ഉഴുന്നുവടയിൽ ദ്വാരമെന്തിന്?

സമകാലിക മലയാളം ഡെസ്ക്

നല്ല സോഫ്റ്റായ ക്രിസ്പിയായ ഉഴുന്നുവട സൗത്ത് ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സ്നാക്സാണ്.

Uzhunnu Vada | Pinterest

അതുകൊണ്ട് തന്നെ എവിടെ പോയാലും സൗത്ത്ഇന്ത്യൻ ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ ഉഴുന്നുവടയും കൂടെ കിട്ടും.

Uzhunnu Vada | Pinterest

ഈ ഉഴുന്നുവട കഴിക്കാനെടുക്കുമ്പോൾ നമ്മളെല്ലാവരും തമാശക്കാണെങ്കിലും ചിന്തിച്ചിട്ടുള്ള ഒരു കാര്യമാണ് എന്തിനാണ് ഉഴുന്നുവടയുടെ മധ്യഭാഗത്തുള്ള ഈ ദ്വാരം എന്നത്.

Uzhunnu Vada | Pinterest

ഉഴുന്നുവടയുടെ മധ്യഭാഗത്തുള്ള ആ സിഗ്നേച്ചർ ദ്വാരത്തിന് പിന്നിൽ രുചികരമായ കാരണങ്ങൾ ഉണ്ട്, പറഞ്ഞ് തരാം.

Uzhunnu Vada | Pinterest

കര്‍ണാടക ജന്മദേശമായ ഉഴുന്നുവടയ്ക്ക് മെദു വട എന്നും പേരുണ്ട്. . കന്നഡയില്‍ ഉദ്ദിന വട കേരളത്തിൽ ഉഴുന്നുവട, തമിഴില്‍ ഉളുന്തുവട /മെദു വട തെലുങ്കിലാണെങ്കില്‍ ഗരേലു എന്നിങ്ങനെയാണ് പേരുകൾ.

Uzhunnu Vada | Pinterest

ഇത്ര രുചികരമായി ഉഴുന്നുവട മൊരിഞ്ഞ് വെന്ത് വരുന്നതിന് പിന്നിലെ കാരണം തന്നെ അതിന് നടുവിൽ ദ്വാരമിട്ട് കൊടുക്കുന്നതുകൊണ്ടാണെന്നാണ് പറയപ്പെടുന്നത്.

Uzhunnu Vada | Pinterest

ഉഴുന്നുവട എണ്ണയില്‍ മൊരിയിച്ചെടുക്കുമ്പോള്‍ അകവും പുറവും ഒരുപോലെ വെന്ത് കിട്ടണം. നടുവില്‍ ദ്വാരമിടുമ്പോള്‍ ചൂടുളള എണ്ണ വടയുടെ അകത്തേക്ക് എത്തുകയും നന്നായി മൊരിഞ്ഞുകിട്ടുകയും ചെയ്യും.

Uzhunnu Vada | Pinterest

ഇങ്ങനെ ചെയ്തില്ലെങ്കില്‍ നടുഭാഗം പൂര്‍ണമായി വേകാതെയിരിക്കും. ഇതാണ് ഉഴുന്നുവടയുടെ നടുവില്‍ ദ്വാരമിടുന്നതിന് പിന്നിലെ ഒരു കാരണം.

Uzhunnu Vada | Pinterest

അടുത്ത കാരണം നടുവില്‍ ദ്വാരമിടുമ്പോള്‍ വേഗത്തിൽ പാചകം ചെയ്യാനും ഉഴുന്നുവട കൂടുതൽ എണ്ണ വലിച്ചെടുക്കാതിരിക്കാനും സഹായിക്കുമെന്നതാണ്.

Uzhunnu Vada | Pinterest

മറ്റൊരു കാരണം ഈ ദ്വാരം വട കൈകാര്യം ചെയ്യൽ എളുപ്പമാക്കും എന്നതാണ്. അതായത് ഇങ്ങനെ ചെയ്യുന്നതുകൊണ്ട് സാമ്പാറിലോ ചട്ണിയിലോ മുക്കി കഴിക്കുന്നത് എളുപ്പമാക്കുന്നു.

Uzhunnu Vada | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File