സ്വർണ്ണവും വെള്ളിയും റോസ് നിറത്തിലുള്ള പേപ്പറിൽ പൊതിയുന്നത് എന്തുകൊണ്ട്?

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ സംസ്കാരത്തിൽ വളരെയധികം പ്രാധാന്യമുള്ള ലോഹങ്ങളാണ് സ്വർണവും വെള്ളിയും.

പ്രതീകാത്മക ചിത്രം | Pexels

ജ്വല്ലറികളിൽ നിന്നും സ്വർണാഭരണങ്ങളോ വെള്ളിയാഭരണങ്ങളോ വാങ്ങുമ്പോൾ റോസ് നിറത്തിലുള്ള പേപ്പറിൽ അവ പൊതിയുന്നത്.

പ്രതീകാത്മക ചിത്രം | Facebook

കാലങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്ന കാര്യമാണിത്.

പ്രതീകാത്മക ചിത്രം | Pexels

എന്തുകൊണ്ടാണ് ഇങ്ങനെ റോസ് നിറത്തിലുള്ള കളർ പേപ്പറിൽ പൊതിയുന്നതൊന്ന് അറിയാമോ?

പ്രതീകാത്മക ചിത്രം | AI Generated

പല രീതിയിലുള്ള വിശ്വാസങ്ങളാണ് ഈ രീതിയെ ചുറ്റിപ്പറ്റി ആളുകൾക്കിടയിൽ പറയുന്നത്.

പ്രതീകാത്മക ചിത്രം | Facebook

ചിലർ ഇത് മതപരമായ കാരണങ്ങളാൽ ചെയ്യുന്നതാണെന്നും ചിലർ ദൈവത്തിന് പ്രിയപ്പെട്ട നിറമാണിതെന്നും വിശ്വസിക്കുന്നു. മറ്റു ചിലർ ഇതിന് ശാസ്ത്രീയ അടിത്തറയുണ്ടാകാമെന്ന് കരുതുന്നു.

പ്രതീകാത്മക ചിത്രം | Facebook

എന്നാൽ ഇതൊന്നുമല്ല ഇതിന് പിന്നിലുള്ള വ്യക്തമായ കാരണം .

പ്രതീകാത്മക ചിത്രം | Facebook

ഇത് ഒരു ബിസിനസ് തന്ത്രമാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഈ സമർത്ഥമായ മാർക്കറ്റിംഗ് തന്ത്രം ഉപയോഗിക്കുന്നത്.

പ്രതീകാത്മക ചിത്രം | facebook

റോസ് നിറത്തിലുള്ള പേപ്പറിൽ വയ്ക്കുമ്പോൾ വെള്ളി,സ്വർണ്ണം ആഭരണങ്ങളുടെ തിളക്കം വർദ്ധിപ്പിക്കുകയും അതിന് ഒരു പ്രത്യേക തിളക്കം നൽകുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Facebook

റോസ് മാത്രമേ പ്രകാശത്തെ ശരിയായി പ്രതിഫലിപ്പിക്കുന്നുള്ളൂ. ഇതിൽ പൊതിയുന്ന ആഭരണങ്ങൾ കാണുന്ന ആളുകളുടെ കണ്ണിലൊരു ആകർഷണീയത ഉണ്ടാക്കും.

പ്രതീകാത്മക ചിത്രം | Facebook

ഈ ഒരു ആകർഷണം മറ്റ് കളറുകളിൽ ഈ ആഭരണങ്ങൾ പൊതിഞ്ഞ് നൽകിയാൽ ലഭിക്കില്ല.

പ്രതീകാത്മക ചിത്രം | AI Generated

മികച്ച ഗുണനിലവാരമുള്ള വിലകൂടിയ ആഭരണങ്ങൾ വാങ്ങാൻ ഇത് ഉപഭോക്താക്കളെ പ്രേരിപ്പിക്കും

പ്രതീകാത്മക ചിത്രം | Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File