വര്‍ക്ക്ഔട്ട് കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കുളിക്കാമോ?

സമകാലിക മലയാളം ഡെസ്ക്

വ്യായാമം ആരോഗ്യത്തിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നമ്മള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ കേരളത്തില്‍ ജിമ്മില്‍ പോകുന്നവരുടെ എണ്ണവും കൂടി.

pexels

വര്‍ക്ക്ഔട്ട് കഴിഞ്ഞ ഉടനടി ഒരു കുളി പാസാക്കുന്നത് ശരീരം ഒന്നും ഫ്രഷ് ആകും ഉന്മേഷം കിട്ടാനും സഹായിക്കും. എന്നാല്‍ കുളി ചൂടുവെള്ളത്തില്‍ വേണ്ട...

Pexels

തലകറക്കം

വ്യായാമം ചെയ്യുമ്പോള്‍ ശരീരതാപനില ഉയരാനും രക്തക്കുഴലുകള്‍ വികസിക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെ ചൂടുവെള്ളം ശരീരത്തിലേക്ക് ഒഴിക്കുമ്പോള്‍ ശരീരതാപനില വീണ്ടും ഉയരാനും തലകറക്കം പോലുള്ള അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.

Pexels

പേശി വീക്കം

ചൂടുവെള്ളത്തില്‍ കുളിക്കുന്നത് പേശികളില്‍ വീക്കം ഉണ്ടാക്കാം. ഇത് പരിക്കുകള്‍ സുഖപ്പെടുത്താന്‍ വൈകിപ്പിക്കാം.

Pexels

ഹൃദയമിടിപ്പ്

വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ധിക്കും. തൊട്ടുപിന്നാലെ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഇതിന്റെ ആഘാതം കൂട്ടും. ഇത് ക്ഷീണം ഉണ്ടാവാന്‍ കാരണമാകും.

Pexels

തണുത്തവെള്ളം

വര്‍ക്ക്ഔട്ട് കഴിഞ്ഞ് തണുത്തവെള്ളത്തില്‍ അല്ലെങ്കില്‍ സാധാരണ താപനിലയിലുള്ള വെള്ളത്തില്‍ കുളിക്കുന്നതാണ് ഏറ്റവും മികച്ചത്. ഇത് ശരീരത്തിന്റെ താപനില കുറയ്ക്കാന്‍ സഹായിക്കും.

Pexels

എപ്പോള്‍ ചൂടുവെള്ളത്തില്‍ കുളിക്കാം

ചൂടുവെള്ളത്തിലുള്ള കുളി പൂര്‍ണമായും ഉപേക്ഷിക്കണമെന്നല്ല. വര്‍ക്ക്ഔട്ടിന് ശേഷം ശരീരം പൂര്‍ണമായും സ്ഥിരപ്പെട്ടു കഴിഞ്ഞാല്‍ ചൂടുവെള്ളത്തില്‍ കുളിക്കാവുന്നതാണ്.

samakalika malayalam