തൈരും മീനും ഒരുമിച്ചു കഴിക്കാമോ! ഇതാണ് കാര്യം

സമകാലിക മലയാളം ഡെസ്ക്

തൈരും മീനും വിരുദ്ധാഹാരങ്ങളായതിനാല്‍ ഒരുമിച്ച് കഴിച്ചുകൂടാ എന്ന് പണ്ടേ മുതല്‍ക്കേ കേട്ടുവർന്നവരാണ് നമ്മൾ.

പ്രതീകാത്മക ചിത്രം | AI Generated

വിരുദ്ധാഹാരമാണെങ്കിലും നമ്മളിൽ മിക്കവരുടേയും ഒരു ഇഷ്ട കോമ്പോയാണ് നല്ല മീൻകറിയിൽ തൈര് ഒഴിച്ച് കഴിക്കുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

ആയുര്‍വേദത്തിലാണ് ഇവ രണ്ടും ഒരുമിച്ചു കഴിക്കാന്‍ പാടില്ലെന്ന് പറയുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

മീന്‍ എന്നത് വളരെ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. അതേ പോലെതന്നെ തൈരിലും പ്രോട്ടീന്‍ ഉണ്ട്. അതുകൊണ്ട് ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് വിരുദ്ധാഹാരമായി കണക്കാക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

രണ്ടിലും വളരെയധികം പ്രോട്ടീൻ ഉള്ളതിനാൽ ചില ആളുകള്‍ക്ക് ഇത് കഴിക്കുമ്പോള്‍ ഗ്യാസ്, ദഹനപ്രശ്നങ്ങള്‍, വയറ്റില്‍ മറ്റു പ്രശ്നങ്ങള്‍ മുതലായവ ഉണ്ടാകും. ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവര്‍ക്ക് ഇത് കൂടുതല്‍ പ്രശ്നമാകുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | AI Generated

മീന്‍ കടലില്‍ നിന്നുള്ള പ്രോട്ടീന്‍ ആണ്. പാല്‍ ഫെര്‍മെന്‍റ് ചെയ്താണ് തൈര് ഉണ്ടാകുന്നത്. ഇവ മിക്സ് ചെയ്യുമ്പോള്‍ ഫിഷ്‌ അലര്‍ജി ഉള്ളവര്‍ക്ക് ശരീര താപനിലയില്‍ വ്യത്യാസം വരുന്നു. ചിലരില്‍ ഇത് തൊലിപ്പുറമേ റാഷസ്, നേത്രപ്രശ്നങ്ങള്‍, വന്ധ്യത എന്നിവ ഉണ്ടാകാന്‍ കാരണമാകും.

പ്രതീകാത്മക ചിത്രം | AI Generated

മീനും തൈരും വ്യത്യസ്ത ദഹനനിരക്കുകള്‍ ആയതിനാല്‍ രണ്ടും ഒരുമിച്ചു ദഹിപ്പിക്കാന്‍ ചില ആളുകള്‍ക്ക് ബുദ്ധിമുട്ടായിരിക്കും.

പ്രതീകാത്മക ചിത്രം | AI Generated

തൈര് പോലുള്ള പാലുൽപ്പന്നങ്ങളുമായി ചേർന്ന് മത്സ്യ വിഭവങ്ങളിലെ ഉയർന്ന കൊഴുപ്പ് ചില വ്യക്തികളിൽ എണ്ണമയമുള്ള ചർമത്തിനും മുഖക്കുരുവിനും കാരണമാകും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file