സേഫ്റ്റി പിന്നിലെ ദ്വാരം എന്തിന്?

സമകാലിക മലയാളം ഡെസ്ക്

നിത്യജീവിതത്തിൽ ഏറെ ഉപകാരമുള്ളതും എന്നാൽ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ ഒരു വസ്തുവാണ് സേഫ്റ്റി പിൻ.

സേഫ്റ്റി പിന്നില്‍ കാണുന്ന ചെറിയ ദ്വാരം നിങ്ങളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ? എന്തിനാണ് അതില്‍ ഇങ്ങനെ ഒരു ദ്വാരം എന്ന് ചിന്തിച്ചിട്ടുണ്ടോ?

Safety pin | Pinterest

പിന്നിന്റെ ദ്വാരത്തിന് പിന്നിലെ യഥാർഥ കാരണമെന്താണെന്ന് നോക്കാം

Safety pin | Pinterest

1849ൽ വാൾട്ടർ ഹണ്ട് എന്ന അമേരിക്കൻ മെക്കാനിക്കൽ എൻജിനീയറാണ് ഇന്ന് പ്രചാരത്തിലുള്ള സേഫ്റ്റി പിൻ കണ്ടുപിടിച്ചത്.

Safety pin | Pinterest

ലോകത്തിലെ ഒരുവിധം എല്ലാ വസ്തുക്കൾക്കും കാലാന്തരത്തിൽ രൂപമാറ്റം വന്നിട്ടും സേഫ്റ്റി പിന്നിനു മാത്രം അങ്ങനെയൊന്നു സംഭവിച്ചിട്ടില്ല.

Safety pin | Pinterest

പിന്നിന്റെ താഴെ ഭാഗത്തായി കാണുന്ന വൃത്താകൃതിയിലുള്ള ദ്വാരത്തിന് ഒട്ടേറെ പ്രാധാന്യമുണ്ട്.

Safety pin | Pinterest

കൃത്യമായ നീളത്തിലുള്ള ഒറ്റ സ്റ്റീൽ വയർ ഉപയോഗിച്ചാണ് സേഫ്റ്റി പിൻ നിർമിക്കപ്പെടുന്നത്

Safety pin | Pinterest

ബെൻഡിങ്, കോയിലിങ്, ടെമ്പറിങ് എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ അത് കൃത്യമായ ആകൃതിയിൽ എത്തിക്കുന്നു.

Safety pin | Pinterest

സേഫ്റ്റി പിന്നില്‍ കാണുന്ന ഈ ചെറിയ ദ്വാരം വെറും അലങ്കാരത്തിന് വേണ്ടിയുളളതല്ല.

Safety pin | Pinterest

സേഫ്റ്റി പിന്നുകള്‍ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും കനമുള്ള തുണിയില്‍ കുത്തുമ്പോഴും കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകും.

Safety pin | Pinterest

ഇങ്ങനെയുണ്ടാകുന്ന അധിക സമ്മര്‍ദ്ദം നിയന്ത്രിക്കാൻ സേഫ്റ്റി പിന്നിലെ ദ്വാരം സഹായിക്കുന്നു.

Safety pin | Pinterest

ഈ ദ്വാരം ഉള്ളതുകൊണ്ട് സമ്മര്‍ദ്ദം ഒരിടത്ത് മാത്രം അടിഞ്ഞുകൂടാതെ ഒരേ പോലെ നില്‍ക്കുന്നതുകൊണ്ട് പിന്ന് വളയുകയോ പൊട്ടുകയോ ചെയ്യാനുളള സാധ്യത കുറയുകയും ചെയ്യും.

Safety pin | Pinterest

പിന്നിന്റെ അഗ്രം വരുന്ന ഭാഗം മുൻപിലേക്കും പിൻപിലേക്കും അനായാസം ചലിപ്പിക്കാൻ സാധിക്കുന്നതും ദ്വാരമുള്ളതു മൂലമാണ്.

Safety pin | Pinterest

തുണിയുടെ ചലനത്തിനനുസരിച്ച് പിൻ വഴക്കത്തോടെ നിൽക്കാനും മിനുസമല്ലാത്തതോ കട്ടിയുള്ളതോ ആയ വസ്തുക്കളിൽ ഘടിപ്പിക്കുമ്പോൾ പിൻ തുറന്നു പോകാതിരിക്കാനും ഇത് സഹായിക്കുന്നുണ്ട്.

Safety pin | Pinterest

ഘടനാപരമായ ബലമാണ് പിന്നിന്റെ ദ്വാരത്തിന് പിന്നിലെ യഥാർഥ കാരണമെങ്കിലും ഒന്നിലധികം സേഫ്റ്റി പിന്നുകൾ നൂലിലോ ചരടിലോ കോർത്ത് കെട്ടാനും പിന്നീട് ഇത് ഉപകാരപ്രദമായി

Safety pin | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File