സമകാലിക മലയാളം ഡെസ്ക്
ശരീര ഭാരം കൂടുന്നത് മിക്കവരേയും അലട്ടുന്ന പ്രശ്‌നമാണ്. തെറ്റായ ഭക്ഷണക്രമവും ജീവിതശൈലിയുമാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നത്.
ശരീരഭാരം നിയന്ത്രിക്കുവാൻ കൊഴുപ്പും കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് പുതിനയില.
പുതിനയിലെ മെന്തോൾ എന്ന സംയുക്തം ദഹനവ്യവസ്ഥയിലെ പേശികളെ സംബന്ധിച്ച് അവയുടെ കോച്ചിപ്പിടുത്തം ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, പിത്തരസത്തിന്‍റെയും ദഹനരസങ്ങളുടെയും സുഗമമായ ഒഴുക്കിനും പുതിനയില സഹായിക്കുന്നു
ഭക്ഷണത്തോടൊപ്പം കഴിക്കുന്ന കൊഴുപ്പുകൾ എളുപ്പത്തിൽ ദഹിക്കാൻ പുതിനയില സഹായിക്കും. വയർ വീർക്കുന്നതുപോലുള്ള പ്രശ്നങ്ങളും ദഹനലപ്രശ്നങ്ങളും പുതിനയില കുറയ്ക്കുന്നു. ഇത് പലപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷം ഭാരം കുറഞ്ഞതായി തോന്നാൻ സഹായിക്കുന്നു.
ആൻറി ഓക്സിഡൻറുകളുടെയും, ചെറിയ അളവിൽ വിറ്റാമിൻ സി, എ എന്നിവയുടെയും മികച്ച ഉറവിടമാണ് പുതിനയില . ഇത് കൊഴുപ്പ് എരിയിച്ചുകളയുകയും ആവശ്യമായ ശരീരത്തിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
പുതിനയിലയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചർമത്തിന് നല്ലതാണ്. കൂടാതെ ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്ന് ചർമത്തെ സംരക്ഷിക്കുകയും അസ്വസ്ഥതകൾക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates