ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ ഗുണം കുറയുമോ

സമകാലിക മലയാളം ഡെസ്ക്

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നത് മുതൽ ദഹനത്തെ സഹായിക്കുന്നതിന് വരെ മികച്ചതാണ് ഇവ രണ്ടും.

Garlic and Ginger | Pinterest

പരമ്പരാഗത വൈദ്യത്തിൽ മരുന്നായി ഇവ രണ്ടും ഉപയോഗിക്കാറുണ്ട്.

Garlic and Ginger | Pinterest

ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് ഇതിൻ്റെ ഗുണങ്ങൾ കുറയ്ക്കുമോ എന്ന് നോക്കാം.

Garlic and Ginger | Pinterest

ഇഞ്ചിയുടെ ഗുണങ്ങൾ

ദഹനം മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ് ഇഞ്ചി. നല്ല മണവും രുചിയുമുണ്ട് ഇഞ്ചിയ്ക്ക്.

Ginger | Pinterest

ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ജിഞ്ചറോൾ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

Ginger | Pinterest

ഓക്കാനം, പേശി വേദന എന്നിവയ്ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇഞ്ചി സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Ginger | Pinterest

വെളുത്തുള്ളിയുടെ ഗുണങ്ങൾ

നല്ല രുചിക്കും മണത്തിനും പേരുകേട്ടതാണ് വെളുത്തുള്ളി.വെളുത്തുള്ളി ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന സംയുക്തങ്ങളാലും സമ്പുഷ്ടമാണ്.

Garlic | Pexels

വെളുത്തുള്ളിയിലെ അല്ലിസിൻ അതിൻ്റെ പല ആരോഗ്യ ഗുണങ്ങൾക്കും കാരണമാകുന്നു.

Garlic | Pexels

വെളുത്തുള്ളിക്ക് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആൻ്റിഫംഗൽ ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

Garlic | Pexels

ഇവ ഒരുമിച്ച് ഉപയോഗിക്കുന്നത് ഗുണം കുറയ്ക്കുമോ എന്ന് പലർക്കും സംശയമുണ്ട്. ഇതൊരു തെറ്റായ ധാരണയാണ്.

Garlic and Ginger | Pinterest

ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് ഇതിൻ്റെ ഗുണങ്ങൾ ഇരട്ടിയാക്കും. ഇവ ഒരുമിക്കുമ്പോൾ ഇതിൻ്റെ ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾ വർധിപ്പിക്കും.

Garlic and Ginger | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File