സമകാലിക മലയാളം ഡെസ്ക്
കാലാവസ്ഥ മാറ്റം രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കാന്‍ കാരണമാകും. മഞ്ഞുകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചു നിര്‍ത്താന്‍ ഇവ ഡയറ്റില്‍ ചേര്‍ക്കാം.
ഓറഞ്ച്
പ്രമേഹ രോഗികള്‍ക്ക് വിറ്റര്‍ ഡയറ്റില്‍ ചേര്‍ക്കാവുന്ന ഒന്നാണ് ഓറഞ്ച്. ഓറഞ്ച് പോലുള്ള സ്ട്രസ് പഴങ്ങളില്‍ പൊട്ടാസ്യം, നാരുകള്‍, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയുടെ ഗ്ലൈസെമിക് സൂചികയും വളരെ കുറവാണ്. മഞ്ഞുകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാന്‍ ഇവയില്‍ അടങ്ങിയ വിറ്റാമിന്‍ സി സഹായിക്കും.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിന് ഗ്ലൈസെമിക് സൂചിക കുറവായതിനാല്‍ മഞ്ഞുകാലത്ത് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണിത്.
കാരറ്റ്
മഞ്ഞുകാലക്ക് പ്രമേഹരോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന മറ്റൊരു മികച്ച ഭക്ഷണമാണ് കാരറ്റ്. ഇവയുടെ ഗ്ലൈസെമിക സൂചിക കുറവാണ്. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ബീറ്റാ കരോറ്റിനി, വിറ്റാമിന്‍ എ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും.
കറുവപ്പട്ട
കറുവപ്പട്ടയില്‍ ധാരാളം ആന്റി-ഓക്‌സിഡന്റുകളും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഇത് സഹായിക്കും. മഞ്ഞുകാലത്ത് കറുവപ്പട്ട പതിവായി കഴിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും.
ബ്രോക്കോളി
ബ്രോക്കോളി, ക്യാബേജ്, ക്വാളിഫ്‌ളവര്‍ പോലുള്ള ക്രൂസിഫെറസ് പച്ചക്കറികള്‍ മഞ്ഞുകാലത്ത് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയ വിറ്റാമന്‍ സി പ്രതിരോധ ശേഷി മെച്ചപ്പെടുത്തും. കൂടാതെ നാരുകള്‍ ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.ബ്രോക്കോളിയില്‍ അടങ്ങിയ സള്‍ഫോറാഫേ എന്ന സംയുക്തം രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും.
ആപ്പിള്‍
വിറ്റാമിനുകളും നാരുകളും കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളം അടങ്ങിയ ആപ്പിള്‍ വിറ്റര്‍ സീസണില്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണ്. ആപ്പിളിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഉള്ളത്. ആപ്പിളില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റ് ആയ പോളിഫിനോള്‍ മെറ്റാബോളിസം മെച്ചപ്പെടുത്തി, ഇന്‍സുലിന്റെ ഉത്പാദനം വര്‍ധിപ്പിക്കും. കൂടാതെ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും.