സമകാലിക മലയാളം ഡെസ്ക്
ലോകം ഉറങ്ങിക്കിടക്കുന്ന ഈ അർദ്ധരാത്രിയിൽ, ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്. ചരിത്രത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന നിമിഷം; ഒരു യുഗം അവസാനിക്കുമ്പോൾ, ദീർഘകാലം അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ആത്മാവ് സ്വാതന്ത്ര്യം കണ്ടെത്തുന്നു: ജവഹർലാൽ നെഹ്‌റു
എന്റെ സാമൂഹ്യ ദർശനം മൂന്ന് വാക്കുകളിൽ സംഗ്രഹിക്കാവുന്നതാണ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം: ഡോ. ബി ആർ അംബേദ്കർ
ഇനിയും നിങ്ങളുടെ രക്തം തിളയ്‍ക്കുന്നില്ലെങ്കിൽ നിങ്ങളുടെ ഞരമ്പുകളില്‍ ഓടുന്നത് വെറും വെള്ളമായിരിക്കും. മാതൃഭൂമിയുടെ സേവനത്തിനു വേണ്ടിയല്ലെങ്കില്‍ പിന്നെന്തിനാണീ യുവത്വം: ചന്ദ്രശേഖര്‍ ആസാദ്
അവർ എന്നെ കൊന്നുകളഞ്ഞേക്കാം, പക്ഷേ അവർക്കെന്റെ ആശയങ്ങളെ കൊല്ലാൻ കഴിയില്ല. അവർക്കെന്റെ ശരീരം തകർക്കാൻ കഴിയും, പക്ഷേ എന്റെ ആത്മാവിനെ തകർക്കാനാകില്ല: ഭഗത് സിംഗ്
എന്റെ രാജ്യം എൻെറ ജന്മാവകാശമാണ്. ഞാൻ അത് നേടുകതന്നെ ചെയ്യും: ബാലഗംഗാധര തിലകൻ
സ്വാതന്ത്ര്യം ആരും നൽകുന്നതല്ല, അത് നേടിയെടുക്കേണ്ടതാണ്. നിങ്ങളുടെ അവകാശങ്ങൾക്കായി പോരാടുക: ലാലാ ലജ്പത് റായ്
എന്റേതു മാത്രമായ ഒരു സ്വപ്നം എനിക്കില്ല. ഉണ്ടെങ്കിൽ ഒന്നു മാത്രം. എന്തിനുവേണ്ടിയാണോ ഞാൻ ജീവൻ വെടിയുന്നത് അതിനു വേണ്ടി നിങ്ങൾ പോരാടുക: അഷ്ഫാഖുള്ള ഖാൻ