സമകാലിക മലയാളം ഡെസ്ക്
നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന എഐ ടൂളുകളാണ് ചാറ്റ് ബോട്ടുകൾ
എന്നാൽ ഒന്നും ചോദിക്കാതെതന്നെ ആവശ്യങ്ങൾ നിറവേറ്റുകയാണ് ഏജന്റ് ചെയ്യുന്നത്
മനുഷ്യരുടെ ഇടപെടലില്ലാതെ സ്വയം കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിവുള്ളവയാണ് എഐ ഏജന്റുകൾ
നമ്മൾ ശ്രദ്ധ നൽകിയില്ലെങ്കിൽ പോലും നമ്മുടെ ആവശ്യങ്ങൾ പൂർത്തിയാക്കാൻ 24 മണിക്കൂറും എഐ പ്രവർത്തിച്ചുകൊണ്ടിരിക്കും
നമ്മൾ ഉറക്കത്തിലാണെങ്കിൽ പോലും നമുക്കുവേണ്ടി ജോലി ചെയ്യാൻ ഏജന്റുകൾ ഉണ്ടായിരിക്കും
നിലവിൽ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ചാറ്റ് ജിപിടിയും ജെമിനിയും പോലെയുള്ള ചാറ്റ് ബോട്ടുകൾ
അവയ്ക്കു പകരം മുഴുവൻ ജോലിയും ചെയ്യാൻ സഹായിക്കുന്ന ഏജന്റുകളായിരിക്കും ഭാവിയിൽ ഉണ്ടായിരിക്കുക
ഭാവിയിലെ ഉത്പന്നങ്ങളുടെയും വരുമാന മാർഗങ്ങളുടെയും പ്രധാന അടിത്തറ ഇത്തരം ഏജന്റുകളായിരിക്കുമെന്നാണ് സക്കർബർഗ് പ്രവചിക്കുന്നത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates