സമകാലിക മലയാളം ഡെസ്ക്
ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്താനും ആരോഗ്യം മെച്ചപ്പെടുത്താനും വേണ്ടിയാണ് ആളുകൾ വർക്കൗട്ട് ചെയ്യുന്നത്.
വർക്കൗട്ടുകൾ ശരീരത്തെ മാത്രമല്ല മനസ്സിന്റെ ആരോഗ്യത്തേയും മെച്ചപ്പെടുത്താൻ സഹായിക്കും.
എന്നാൽ ചില അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ വർക്കൗട്ട് ചെയ്യാൻ പടില്ല എന്നത് എത്ര പേർക്ക് അറിയാം.
വർക്കൗട്ട് ചെയ്യാൻ പാടില്ലാത്ത സാഹചര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
തലവേദന
നിർജ്ജലീകരണം, ഉയർന്ന ബി.പി തുടങ്ങിയവയുടേയും ചില ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണമാണ് തലവേദന. അതിനാൽ തലവേദന ഉള്ളപ്പോൾ വർക്കൗട്ട് ചെയ്യാതിരിക്കുന്നതാണ് നല്ലത്.
പരുക്ക്
ശരീരത്തിന് പരുക്കേറ്റാൽ വ്യായാമം ചെയ്യേണ്ടതില്ല. പരുക്ക് പൂർണ്ണമായും മാറിയതിന് ശേഷം മാത്രം വർക്കൗട്ട് ചെയ്യുക. അതിന് മുന്നെയുള്ള വർക്കൗട്ടുകൾ ചിലപ്പോൾ പരുക്കിന്റെ ആഘാതം കൂട്ടും.
ജലദോഷം
ജലദോഷമുണ്ടെങ്കിൽ പോലും വർക്കൗട്ട് ചെയ്യുന്നവരുണ്ട്. എന്നാൽ ആരോഗ്യത്തിന് ഇത് അത്ര നല്ലതല്ല.
അണുബാധ
എന്തെങ്കിലും അണുബാധയോട് ശരീരം പോരാടുന്ന സമയമാണ് എങ്കിൽ ജിംമ്മിൽ പോകാതിരിക്കുക. ഇത് അസുഖം വഷളാക്കാൻ കാരണമാകും. അതുമാത്രമല്ല ജിംമ്മിലുള്ള മറ്റുള്ളവർക്കും അസുഖം പടരാൻ കാരണമാകും.
ഉറക്കമില്ലായ്മ
ഒരാൾ കുറഞ്ഞത് 7 മുതൽ 8 മണിക്കൂർ വരെയെങ്കിലും ഉറങ്ങണമെന്നാണ്. ഈ ഉറക്കം ലഭിച്ചില്ലെങ്കിൽ വർക്കൗട്ട് ചെയ്യരുത്. ഉറക്കമില്ലാതെ ഇരിക്കുമ്പോൾ പേശികളുടെയും സന്ധികളുടെയും ബലം കുറയുന്നു. ഇത് പരുക്കുകൾ സംഭവിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.
മദ്യപാനം
മദ്യപിച്ചിരിക്കോമ്പോളോ മദ്യപാനത്തിന് ശേഷമോ ജിമ്മിൽ പോകാതിരിക്കുക. മദ്യം ശരീരത്തിന്റെ പ്രവർത്തനങ്ങളെ പല തരത്തിൽ തടസ്സപ്പെടുത്തുന്നതാണ് ഇതിന് പ്രധാന കാരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates