സമകാലിക മലയാളം ഡെസ്ക്
പുസ്തക പ്രേമികൾക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനം.
സോഷ്യൽ മീഡിയ മാത്രമാണ് ലോകമെന്ന് കരുതുന്ന പുതു തലമുറ ഇന്ന് വീണ്ടും വായനയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്.
അതിന് കാരണമായത് അഖിൽ പി ധർമ്മജൻ, എൻ. മോഹനൻ, നിമ്‌ന വിജയ്, ജിൻഷ ഗംഗ, ബിനീഷ് പുതുപ്പണം പോലുള്ള എഴുത്തുകാരുടെ കൃതികളാണെന്ന് പറയാം.
1923 ഏപ്രിൽ 23ന് സ്പെയിനിലാണ് ആദ്യമായി വായനാദിനം ആചരിച്ചു തുടങ്ങിയത്.
സ്‌പെയിനിലെ വിഖ്യാത എഴുത്തുകാരൻ മിഷേൽ ഡി സെർവാന്റിസിന്റെ ചരമവാർഷിക ദിനമാണ് ഏപ്രിൽ 23.
പിന്നീട് 1995 ൽ യുനെസ്‌കോ ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കാൻ ആരംഭിച്ചു.
വിശ്വസാഹിത്യ നായകൻ വില്യം ഷേക്‌സ്പിയറുടെ ജനന മരണ തീയ്യതിയും ഏപ്രിൽ 23 ആണെന്നതും ഈ ദിവസം പുസ്തക ദിനമായി തെരഞ്ഞെടുക്കാൻ കാരണമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates