സമകാലിക മലയാളം ഡെസ്ക്
ഇന്ന് ലോക മുങ്ങി മരണ നിവാരണ ദിനം.യുഎൻ ജനറൽ അസംബ്ലി 2021 ഏപ്രിലിൽ പുറപ്പെടുവിച്ച റെസല്യൂഷൻ പ്രകാരമാണ് എല്ലാ വർഷവും ജൂലൈ 25 ലോക മുങ്ങി മരണ നിവാരണ ദിനം ആയി ആചരിക്കുന്നത്
മുങ്ങിമരണത്തിൻ്റെ വിനാശകരമായ ആഘാതത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ദുരന്തങ്ങൾ തടയുന്നതിനുമുള്ള മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആഗോള വേദിയായി ഈ ദിനം ആചരിക്കപ്പെടുന്നു
പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിലൂടെയും ഫലപ്രദമായ സുരക്ഷാ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും നമുക്ക് മുങ്ങിമരണം ഗണ്യമായി കുറയ്ക്കാനും ജീവൻ രക്ഷിക്കാനും കഴിയും
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് റോഡപകടങ്ങളിലൂടെയും രണ്ടാമത് മുങ്ങിമരണത്തിലൂടെയുമാണെന്ന് കണക്കുകള്‍
വര്‍ഷം തോറും കേരളത്തില്‍ 1200 മുതൽ 1500 വരെ മുങ്ങിമരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്
ഒരു വർഷം ലോകത്ത് 2.36 ലക്ഷം പേരാണ് മുങ്ങി മരിക്കുന്നത്. 14 വയസ്സിൽ താഴെ 82,000 പേർ മുങ്ങിമരിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു
നീന്തലറിയാമെങ്കിൽപ്പോലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക. ജലയാന യാത്രകളിൽ ലൈഫ് ജാക്കറ്റുകൾ നിർബന്ധമായും ധരിക്കുക
സുരക്ഷിതമായ ജലസാഹചര്യങ്ങൾ തിരിച്ചറിയുക. മദ്യം, മയക്കുമരുന്ന് ലഹരിയിൽ ജലാശയങ്ങളിൽ ഇറങ്ങരുത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates