സമകാലിക മലയാളം ഡെസ്ക്
എല്ലാ വര്‍ഷവും ജൂണ്‍ 17 ആണ് ലോക ഇമോജി ദിനം. വെബ് പേജുകളിലും ഇലക്ട്രോണിക് മെസേജുകളിലും ഉപയോഗിക്കുന്ന ചിഹ്നങ്ങളും ചിത്രലിപികളുമാണ് ഇമോജികള്‍.
ജപ്പാനിലാണ് ഇമോജികളുടെ ജനനം. ചിഹ്നങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഇമോടികോണുകളിലൂടെയായിരുന്നു ഇമോജികളുടെ വളര്‍ച്ച.
ഇമോഷന്‍, ഐക്കണ്‍ എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ഇമോടികോണ്‍ എന്ന പേര് വരുന്നത്. ചിഹ്നങ്ങളും അക്ഷരങ്ങളും ചേര്‍ന്നാണ് ഇവ നിര്‍മിക്കുന്നത്.
പിന്നീട് ഇവയുടെ ഗ്രാഫിക്കല്‍ റെപ്രസന്റേഷനും വളര്‍ന്നു വന്നു. 1990കളില്‍ ജാപ്പനീസ് മൊബൈല്‍ ഫോണുകളിലാണ് ആദ്യമായി ഇമോജികള്‍ എത്തുന്നത്.
1999ല്‍ ജപ്പാനിലെ ഷിഗെറ്റാകെ കുറീറ്റയാണ് ആദ്യത്തെ ഇമോജി വികസിപ്പിച്ചെടുത്തത്.
മുഖഭാവങ്ങളുടെ ചിത്രീകരണമായ സ്‌മൈലികള്‍ ടു സ്റ്റൈല്‍ എന്ന പ്രയോഗത്തില്‍ നിന്നാണ് പേര് വന്നത്.
ഇമോജികള്‍ക്കെല്ലാം ആരംഭത്തില്‍ കല്‍പിക്കപ്പെടുന്ന അര്‍ത്ഥങ്ങളുണ്ട്. എന്നാല്‍ അവ ആ ഒരര്‍ത്ഥത്തില്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയാനാവില്ല. ഇമോജികള്‍ക്ക് ഓരോ വ്യക്തികളും പല അര്‍ത്ഥങ്ങളാണ് കല്‍പ്പിക്കുന്നത്.
ലോക പ്രശസ്ത ചിത്രകാരന്‍ ഹാര്‍വി ബാള്‍ വരച്ച ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്‌മൈലികളുടെ ജനനം.
ചില ഇമോജികളുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാവാതെ അനവസരങ്ങളില്‍ ഉപയോഗിച്ച് കുഴപ്പത്തിലാവാനിടയുണ്ട്. അത്തരത്തില്‍ ഇമോജികള്‍ മാറിപ്പോയതുകൊണ്ട് കോടതി വരെ എത്തിയ ചരിത്രങ്ങളും ഉണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates