സമകാലിക മലയാളം ഡെസ്ക്
1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് റേഡിയോ ദിനം ആചരിക്കുന്നത്.
റേഡിയോ തരംഗങ്ങളുപയോഗിച്ച് ആശയവിനിമയം സാധ്യമാക്കാമെന്ന ഗൂഗ്ലിയെല്‍മോ മാര്‍ക്കോണിയുടെ കണ്ടുപിടുത്തമാണ് റേഡിയോയുടെ പിറവിയുടെ അടിസ്ഥാനം. 1895 ഗൂഗ്ലിയെല്‍മോ മാര്‍ക്കോണി ആദ്യത്തെ റേഡിയോ ട്രാന്‍സ്മിഷന്‍ ആരംഭിച്ചു.
1920ല്‍, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തത്സമയ ഫലങ്ങള്‍ പ്രക്ഷേപണം ചെയ്താണ് റേഡിയോയുടെ കൊമേഴ്‌സ്യല്‍ വളര്‍ച്ച തുടങ്ങുന്നത്. വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിക് ആന്‍ഡ് മാനുഫാക്ചറിംഗ് കമ്പനി ഹാര്‍ഡിംഗ്-കോക്‌സ് ആയിരുന്നു ഇതിനായി പ്രവര്‍ത്തിച്ചത്. 1930 യുഎസ് റേഡിയോയുടെ സുവര്‍ണകാലത്തിന് തുടക്കമിട്ടു.
1923ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്.
റേഡിയോ ക്ലബ് ഓഫ് ബോംബെ എന്ന കൂട്ടായ്മയാണ് ഇന്ത്യയില്‍ ശ്രവ്യമാധ്യമത്തിന്റെ അനുഭവം ആദ്യം ജനങ്ങളിലെത്തിച്ചത്. പിന്നീട് ഓള്‍ ഇന്ത്യ റേഡിയോ ആയിമാറി.
1936 ജനുവരി 19 ന് ഓള്‍ ഇന്ത്യ റേഡിയോ ആദ്യ വാര്‍ത്താ ബുള്ളറ്റിന്‍ ബ്രോഡ്കാസ്റ്റ് ചെയ്തു.
415 റേഡിയോ സ്‌റ്റേഷനുകള്‍ 23 ഭാഷകള്‍, 146 ഭാഷാ ഭേദങ്ങള്‍ എന്നിങ്ങനെയായി ലോകത്തെ ഏറ്റവും വലിയ റേഡിയോ ബ്രോഡ്കാസ്റ്റര്‍മാരില്‍ ഒന്നാണ് ഇന്ന് ഓള്‍ ഇന്ത്യ റേഡിയോ.
മലയാളികള്‍ക്ക് റേഡിയോ എന്നാല്‍ ഗൃഹാതുരമായ ഓര്‍മകളാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും റേഡിയോ കേട്ടിരുന്ന മലയാളിയുടെ ഘടികാരവും റേഡിയോ ആയിരുന്നു.
ഒരു ദശാബ്ദത്തിന് ശേഷമാണ് അന്നത്തെ തിരുവിതാംകൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് റേഡിയോ സ്റ്റേഷന്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചത്.
1943 മാര്‍ച്ച് 12നു അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ ആദ്യ റേഡിയോസ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു.
അടിയന്തരാവസ്ഥക്കാലത്തും പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായപ്പോഴും വാര്‍ത്തകള്‍ അറിയാനുള്ള പ്രധാനമാര്‍ഗമായിരുന്നു റേഡിയോ.
സാങ്കേതികവളര്‍ച്ചയുടെ മികവില്‍ ആശയവിനിമയ ഉപാധികള്‍ മാറിമാറി വന്നു. നവമാധ്യമങ്ങളുടെ കുത്തൊഴുക്കിലും റേഡിയോ വിശ്വാസ്യത ചോരാതെ ഇപ്പോഴും നിലനില്‍ക്കുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates