സമകാലിക മലയാളം ഡെസ്ക്
ഒരാൾ ആത്മഹത്യയെക്കുറിച്ച് നിങ്ങളോട് സംസാരിക്കുന്നത് അയാൾക്ക് നിർബന്ധമായും ചികിത്സ ആവശ്യമാണ് എന്ന സൂചനയാണ് നൽകുന്നത്. ഇത് ഒരു കാരണവശാലും അവഗണിക്കരുത്.
ഒരാളിൽ ആത്മഹത്യാ പ്രവണതയുടെ അടയാളങ്ങൾ കാണിക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ നോക്കാം
എല്ലാ സൂചനകളും ഗൗരവമായി എടുക്കുക. ഒരുകാരണവശാലും അവഗണിക്കരുത്.
തുറന്ന് സംസാരിക്കുക. അനുകമ്പയോടെ മുൻവിധിയില്ലാതെ കേൾക്കുക, ഒരിക്കലും വിധി പറയുകയുമരുത്.
പിന്തുണയും കരുതലും നൽകുക. വികാരങ്ങളെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക.
സുരക്ഷിതമായ പരിസരം ഉറപ്പാക്കുക. അപകടകരമായ വസ്തുക്കൾ നീക്കം ചെയ്യുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അവരുടെ നിർദേശങ്ങൾ മാത്രം പിന്തുടരുക.
മരുന്നുകൾ ശരിയായി കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അമിത ഉപയോഗം തടയുക.
തുടർച്ചയായി നിരീക്ഷിക്കുകയും ബന്ധപ്പെടുകയും ചെയ്യുക. മാറ്റങ്ങൾ ശ്രദ്ധിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates