ഇൻസ്റ്റഗ്രാമിൽ തരംഗമായി 'റോങ് ഷൂ തിയറി'

സമകാലിക മലയാളം ഡെസ്ക്

ഈ അടുത്ത കാലം വരെ വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള ചെരുപ്പ് കണ്ടെത്തി അത് ചടങ്ങുകൾക്കും മറ്റും ധരിക്കുന്നതായിരുന്നു സ്റ്റൈൽ.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ഇന്ന് കാലം മാറി. വസ്ത്രത്തിന് ഒട്ടും ചേരാത്ത, അപ്രതീക്ഷിതമായ ഷൂസുകൾ ധരിക്കുന്നതാണ് പുതിയ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റ്.

പ്രതീകാത്മക ചിത്രം | Pinterest

സോഷ്യൽ മീഡിയയിൽ തരംഗമായ ഈ ട്രെൻഡിനെ സ്റ്റൈലിസ്റ്റുകൾ വിളിക്കുന്നത് ‘റോങ് ഷൂ തിയറി’എന്നാണ്.

പ്രതീകാത്മക ചിത്രം | Pinterest

എന്താണ് ഈ ‘റോങ് ഷൂ തിയറി’?

പ്രശസ്ത അമേരിക്കൻ സ്റ്റൈലിസ്റ്റ് അലിസൺ ബോൺസ്റ്റീൻ അവതരിപ്പിച്ച ഈ ആശയം ലളിതമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഒരു ഔട്ട്ഫിറ്റിനൊപ്പം സാധാരണ നമ്മൾ പ്രതീക്ഷിക്കുന്ന ചെരുപ്പിന് പകരം, അതിനോട് ഒട്ടും യോജിക്കാത്ത മറ്റൊരു സ്റ്റൈൽ തിരഞ്ഞെടുക്കുക.

പ്രതീകാത്മക ചിത്രം | Pinterest

നല്ലൊരു പാർട്ടിവെയർ ഡ്രസ്സിനൊപ്പം ഹൈ ഹീൽസ് ഇടുന്നതിന് പകരം സ്പോർട്ടിയായ ഒരു സ്നീക്കേഴ്സ് ഇടുക. ഇത്തരത്തിലുള്ള കോൺട്രാസ്റ്റ് ഫാഷനാണ് റോങ് ഷൂ തിയറിയിലൂടെ ഉദ്ദേശിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

നിങ്ങൾക്കും വളരെ എളുപ്പത്തിൽ ഈ 'റോങ് ഷൂ തിയറി' വർക്ക് ഔട്ട് ചെയ്യാം

പ്രതീകാത്മക ചിത്രം | Pinterest

ഫോർമൽ & കാഷ്വൽ മിക്സ്

ഒരു ഷാർപ്പ് ബ്ലേസർ അല്ലെങ്കിൽ ഫോർമൽ പാന്റ്‌സ് ഇടുമ്പോൾ കൂടെ ട്രെയിനറുകൾ ധരിക്കുക. ഇത് നിങ്ങൾക്ക് ഒരു 'എഫർട്ട്‌ലെസ്സ് ലുക്ക്' നൽകും.

പ്രതീകാത്മക ചിത്രം | Pinterest

പ്രൊപ്പോർഷൻ മാച്ചിംഗ്

നല്ലൊരു ഫ്ലോറൽ സമ്മർ ഡ്രസ്സിനൊപ്പം അല്പം ഹെവി ആയ കോംബാറ്റ് ബൂട്ട്സ് ഇട്ടു നോക്കൂ. ലുക്ക് കംപ്ലീറ്റ്ലി മാറും.

പ്രതീകാത്മക ചിത്രം | Pinterest

സീസൺസ് മിക്സ് ചെയ്യാം

മഞ്ഞുകാലത്ത് ഇടുന്ന ബൂട്ട്‌സ് വേനൽക്കാലത്തെ ഡ്രസ്സുകൾക്കൊപ്പം പെയർ ചെയ്യുന്നത് ഇപ്പോൾ വലിയ ട്രെൻഡാണ്.

പ്രതീകാത്മക ചിത്രം | Pinterest

നിറങ്ങൾ മാറ്റാം

വസ്ത്രം ന്യൂട്രൽ കളർ ആണെങ്കിൽ ഷൂസ് നല്ല ബ്രൈറ്റ് കളർ, ഉദാഹരണത്തിന് പോപ്പ് ഓഫ് റെഡ് തിരഞ്ഞെടുക്കാം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File