സമകാലിക മലയാളം ഡെസ്ക്
റെയില്‍വേ യാത്രയ്ക്കിടയില്‍ പ്ലാറ്റ്ഫോമില്‍ എത്തുമ്പോള്‍ റെയില്‍വേ ലൈനിന് സമാന്തരമായി ഒരു മഞ്ഞവര നിങ്ങള്‍ കണ്ടിരിക്കണം
ഈ മഞ്ഞവരകൾക്ക് പിന്നിൽ ശാസ്ത്രീയവും പ്രായോഗികവുമായ നിരവധി കാരണങ്ങളുണ്ട്.
ചില സ്റ്റേഷനുകളില്‍ മഞ്ഞ പെയിന്റ് ഉപയോഗിക്കുന്നതിനു പകരം മഞ്ഞ നിറത്തിലുള്ള ടൈലുകളാകും ഉപയോഗിച്ചിട്ടുണ്ടാവുക.
ഈ മഞ്ഞവരകളുടെ രഹസ്യം എന്താണെന്ന് അറിയാം.
റെയില്‍വേ പ്ലാറ്റ്ഫോമില്‍ മഞ്ഞവര ഇട്ടിരിക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്കു വേണ്ടിയാണ്.
ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എത്തുമ്പോള്‍ യാത്രക്കാര്‍ നില്‍ക്കേണ്ടത് ഈ മഞ്ഞവരയുടെ പുറകില്‍ ആണ്.
ഒരു യാത്രക്കാരനെയും ട്രെയിന്‍ ഇടിക്കാതിരിക്കാതിരിക്കാനാണ് ഈ മുന്‍മകരുതല്‍ രേഖ.
ട്രെയിനിൽ നിന്ന് ഇറങ്ങുന്നവർക്കും കയറുന്നവർക്കും കൃത്യമായ അകലം പാലിക്കാൻ ഇത് സഹായിക്കുന്നു.
മഞ്ഞവര ഉപരിതലത്തില്‍ നിന്ന് ചെറുതായി ഉയര്‍ത്തിയിരിക്കുന്നത് കാഴ്ചയില്ലാത്ത ആരെങ്കിലും ട്രെയിന്‍ പിടിക്കാന്‍ പ്ലാറ്റ്ഫോമില്‍ ഉണ്ടെങ്കില്‍, മുന്നോട്ട് നടക്കുമ്പോള്‍ അയാള്‍ റെയില്‍വേ ട്രാക്കില്‍ വീഴാതിരിക്കാൻ വേണ്ടിയാണ്.
വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും മൂടൽമഞ്ഞുള്ള സമയത്തും ദൂരക്കാഴ്ച കുറവുള്ളവർക്കും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന നിറമാണ് മഞ്ഞ.അതിനാലാണ് മഞ്ഞ നിറം ഉപയോഗിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates