സമകാലിക മലയാളം ഡെസ്ക്
മുഖം പോലെ തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് നമ്മുടെ കാലിലേയും കൈകളിലേയും നഖങ്ങൾ.
കറ പിടിച്ചതോ അഴുക്ക് നിറഞ്ഞതോ ആയ നഖങ്ങൾ നിങ്ങളുടെ സ്റ്റൈലിനേയും അത്മവിശ്വാസത്തേയും ബാധിക്കും.
നഖം വൃത്തിയാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വിദ്യകൾ നോക്കാം.
നാരങ്ങാനീര്
നഖത്തിലെ മഞ്ഞപ്പ് മാറ്റാൻ നാരങ്ങാനീരാണ് താരം. ഒരു നാരങ്ങ മുറിച്ച് നഖങ്ങളിൽ അഞ്ചു മിനിറ്റ് ഉരസുക. നഖം തിളങ്ങാൻ ഇത് സഹായിക്കും.
ബേക്കിംഗ് സോഡാ
കുറച്ച് ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി പഴയൊരു ബ്രഷ് ഉപയോഗിച്ച് നഖങ്ങൾ മെല്ലെ ഉരയ്ക്കുക. നഖത്തിനടിയിലെ അഴുക്ക് മാഞ്ഞുപോകും.
വാസ്ലിൻ അല്ലെങ്കിൽ ഒലിവ് ഓയിൽ
നഖങ്ങൾ പൊട്ടിപ്പോകുന്നത് തടയാനും നല്ല തിളക്കം കിട്ടാനും രാത്രി ഉറങ്ങുന്നതിന് മുൻപ് ഒലിവ് ഓയിലോ വാസ്ലിനോ പുരട്ടി മസാജ് ചെയ്യുന്നത് ശീലമാക്കുക.
ചൂടുവെള്ളവും ഷാംപൂവും
അഴുക്ക് കഠിനമാണെങ്കിൽ അല്പം ഇളം ചൂടുവെള്ളത്തിൽ ഉപ്പും അല്പം ഷാംപൂവും ചേർത്ത് പത്ത് മിനിറ്റ് കൈകൾ മുക്കിവെക്കുക. നഖങ്ങൾ അനായാസം വൃത്തിയാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates