സമകാലിക മലയാളം ഡെസ്ക്
ഓറഞ്ചുകളിൽ നിന്ന് ഏറ്റവും നല്ലതും രുചിയുള്ളതുമായവ ഒറ്റ നോട്ടത്തിൽ തിരഞ്ഞെടുക്കുക എന്നത് ഇത്തിരി ടാസ്കാണ്.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല ജ്യൂസിയും മധുരവുമുള്ള ഓറഞ്ചുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കും.
ഓറഞ്ച് കയ്യില്‍ എടുക്കുമ്പോൾ അത്യാവശ്യം ഭാരം തോന്നുന്നുണ്ടെങ്കില്‍ അത്തരം ഓറഞ്ചില്‍ നീര് കൂടുതല്‍ ഉണ്ടാകും. നീര് കുറവുള്ളതാണെങ്കില്‍ അതിന് തൂക്കം കുറവായിരിക്കും.
ഒരു ഓറഞ്ച് എടുത്ത് ഞെക്കി നോക്കുക.അധികം ഞെങ്ങാത്തതും ധാരാളം ഞെങ്ങുന്നതുമായ ഓറഞ്ച് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.ഇടത്തരം പാകത്തിലുള്ളതാണ് എപ്പോഴും നല്ലത്.
ഓറഞ്ച് ലഭ്യമാകുന്ന സീസണില്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. അങ്ങനെയാണെങ്കില്‍ ഗുണവും സ്വാദും ഉള്ളവ വാങ്ങാന്‍ സാധിക്കും.
നല്ല ഓറഞ്ച് നിറമാണെങ്കില്‍ മധുരവും ജലാംശവും കൂടുതലാണെന്നാണ് മിക്കവരും വിചാരിച്ചിരിക്കുന്നത്.എന്നാല്‍ നിറം നോക്കി വാങ്ങുന്നതില്‍ കാര്യമില്ല. ചിലപ്പോള്‍ പച്ച നിറമാണെങ്കിലും സ്വാദും നീരും കാണും.
ഓറഞ്ച് വാങ്ങുമ്പോള്‍ തൊലിക്ക് നല്ല കട്ടിയുണ്ടെങ്കില്‍ അത് വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഓറഞ്ചിന്റെ ഗുണം നശിച്ചു തുടങ്ങിയിട്ടുണ്ടെന്നതിന്റെ സൂചനയാവാം അത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates