വീടിനുള്ളിലെ ദുർഗന്ധം മാറ്റാം

സമകാലിക മലയാളം ഡെസ്ക്

വീടിനകം എപ്പോഴും വൃത്തിയോടെയും നല്ല സുഗന്ധത്തോടെയും ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ

പ്രതീകാത്മക ചിത്രം | Pinterets

എന്നാൽ എത്രയൊക്കെ വൃത്തിയാക്കിയാലും ചില സമയങ്ങളിൽ വീടിനുള്ളിൽ ദുർഗന്ധം തങ്ങിനിൽക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടിനുള്ളിലെ ദുർഗന്ധം എളുപ്പത്തിൽ അകറ്റാൻ സാധിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ശരിയായ രീതിയിൽ വായുസഞ്ചാരം ഇല്ലാതെ വരുമ്പോഴാണ് വീടിനുള്ളിൽ ഈർപ്പം ഉണ്ടാവുന്നത്. അതിനാൽ ദിവസവും അരമണിക്കൂറെങ്കിലും ജനാലകളും വാതിലും തുറന്നിടാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

ഇടയ്ക്കിടെ വീട്ടിൽ ഉണ്ടാവുന്ന മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുക. ദുർഗന്ധം ഉണ്ടാവുന്നതിന്റെ പ്രാധാന കാരണങ്ങളിലൊന്നാണിത്.

പ്രതീകാത്മക ചിത്രം | Pinterest

ഫ്രിഡ്ജ് വൃത്തിയാക്കാതിരിക്കുന്നതും ദുർഗന്ധത്തിന് കാരണമാകും. അതിനാൽ തന്നെ ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ഇത് നന്നായി വൃത്തിയാക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

വീടിനുള്ളിൽ നല്ല രീതിയിൽ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തുക. അകത്ത് തങ്ങി നിൽക്കുന്ന വായു കൃത്യമായി പുറത്തേക്ക് പോകാത്തതാണ് വീടിനുള്ളിൽ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

വീടിന്റെ ഉള്ളിൽ ഇൻഡോർ ചെടികൾ വളർത്തുക. ചെടികൾക്ക് ഭംഗി നൽകാൻ മാത്രമല്ല വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും.

Indoor plants | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika | File