സമകാലിക മലയാളം ഡെസ്ക്
ആരോഗ്യഗുണങ്ങൾ ഏറെയുള്ള കക്കായിറച്ചി മിക്കവർക്കും പ്രിയമാണ്.
കക്കായിറച്ചി ഇഷ്ടമാണെങ്കിലും ഇവ വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട് കാരണം മിക്കവർക്കും മടിയാണ്.
ചില ഇടങ്ങളിൽ കക്കായിറച്ചി ഞെക്കി അതിലെ അഴുക്ക് നീക്കം ചെയ്തിട്ടാണ് കറിവയ്ക്കുന്നത്. ഇത് കളയരുതെന്ന് പറയുന്നവരുമുണ്ട്.
കക്കായിറച്ചി നല്ലതുപോലെ കഴുകിയതിനു ശേഷം ഉള്ളിലെ അഴുക്ക് കളഞ്ഞില്ലെങ്കിൽ ചിലർക്ക് അലർജിയോ മറ്റോ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇനി കൈ കൊണ്ട് ഞെക്കാതെ തന്നെ കക്കായിറച്ചി ക്ലീൻ ചെയ്യാനുള്ള എളുപ്പവഴി പറഞ്ഞു തരാം.
ഒരു കട്ടിങ് ബോർഡിന്റെ മുകളിൽ പ്ലാസ്റ്റിക് കവർ നിവർത്തിവയ്ക്കുക. അതിന്റെ ഒരു വശത്ത് വൃത്തിയാക്കേണ്ട കക്കായിറച്ചി ഒരുപിടി ഒന്ന് ഒന്നിനെ തൊടാത്ത രീതിയിൽ വാരി വിതറിയിടുക.
പ്ലാസ്റ്റിക് കവറ് അതിന് മുകളിൽ വെച്ചതിന് ശേഷം ഒരു ചപ്പാത്തി കോലെടുത്ത് ചപ്പാത്തി പരത്തുന്നതുപോലെ തന്നെ അതിന്റെ മുകളിലൂടെ രണ്ടുമൂന്നു പ്രാവശ്യം പരത്തുക.
ഇതിന് ശേഷം പ്ലാസ്റ്റിക് കവർ മാറ്റിയാൽ കക്ക ഇറച്ചിയുടെ ഉള്ളിലുള്ള അഴുക്ക് പൂർണമായും വെളിയിൽ വന്നതായി കാണാം.
ശേഷം ഇത്തിരി വലിയ ദ്വാരമുള്ള അരിപ്പയിലോ ചട്ടിയിലോ ഇട്ട് നന്നായി ഉലച്ച് കഴുക്കാം. കക്കായിറച്ചിയിലെ അഴുക്ക് പൂർണമായും പോയതായി കാണാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates