സമകാലിക മലയാളം ഡെസ്ക്
പൊള്ളുന്ന വേനലാണ് പുറത്ത്. നിർജലീകരണം മുതൽ സൂര്യാഘാതം വരെയുള്ള അപകടങ്ങൾക്ക് സാധ്യത കൂടിയ സമയം.
ഏറെ മുൻകരുതലെടുത്താലെ ഈ വേനൽക്കാലം മറികടക്കാൻ കഴിയൂ.
കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ആഹാരത്തിലും വസ്ത്രധാരണത്തിലും വരെ അല്പം ശ്രദ്ധിച്ചാൽ ഇപ്പോഴുള്ള കനത്ത ചൂടിനെ തടഞ്ഞുനിർത്താം.
വേനലിൽ രണ്ടര മുതൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കണം.
ശുദ്ധജലം, ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കണം. വൃക്ക, കരൾ രോഗമുള്ളവർ ഡോക്ടർ നിർദേശിച്ച അളവിൽ മാത്രം വെള്ളം കുടിക്കുക.
ചൂടുള്ള സമയത്ത് അധികം തണുപ്പുള്ള വെള്ളം കുടിക്കരുത്.
മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കാം.
തിളപ്പിച്ച വെള്ളത്തിൽ തണുത്ത വെള്ളം ചേർത്ത് കുടിക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates