ഈച്ചയെ നിമിഷ നേരം കൊണ്ട് തുരത്താം

സമകാലിക മലയാളം ഡെസ്ക്

രോഗങ്ങൾ പരത്തുന്ന കാര്യത്തിൽ പാറ്റയേക്കാൾ മുൻപനാണ് ഈച്ചകൾ.

പ്രതീകാത്മക ചിത്രം | Pinterest

പലമാരകരോഗങ്ങളും പടര്‍ന്നു പിടിക്കുന്നത്‌ ഈച്ചകള്‍ വഴിയാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഈച്ചയെ വീട്ടില്‍ നിന്നും പറപറത്താനുള്ള ചില പൊടികൈകള്‍ ഇതാ

പ്രതീകാത്മക ചിത്രം | Pinterest

കര്‍പ്പൂരം

കര്‍പ്പൂരം കത്തിക്കുന്നത് ഈച്ചയെ ഒഴിവാക്കാന്‍ നല്ലതാണ്. ഇതിന്റെ പുകയടിച്ചാല്‍ ഈച്ച പമ്പകടക്കും. കുന്തിരിക്കവും നല്ലൊരു പരിഹാര മാര്‍ഗമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഓറഞ്ച്

ഓറഞ്ച് തൊലിയ്ക്കു മുകളില്‍ ഗ്രാമ്പൂ കുത്തി വച്ച് അടുക്കളയില്‍ പല സ്ഥലത്തു വച്ചാല്‍ ഈച്ച ശല്യം ഒരു പരിധി വരെ നിയന്ത്രിക്കാം.

Orange Peels | Pinterest

തുളസി

തുളസിയുടെ ഇല നല്ലപോലെ ചതച്ച് പലയിടത്തു വയ്ക്കുന്നതും ഈച്ചയെ തുരത്താന്‍ നല്ലതാണ്.

Tulasi | Pinterest

സുഗന്ധദ്രവ്യങ്ങള്‍

കര്‍പ്പൂരതൈലം, യൂക്കാലിപ്റ്റസ്, പുതിന, ഇഞ്ചിപ്പുല്ല് തുടങ്ങിയവ വീട്ടിൽ ഇടക്ക് തളിച്ച് കൊടുക്കുന്നത് ഈച്ചയെ ഒഴിവാക്കും.

പ്രതീകാത്മക ചിത്രം | Pinterest

വിനാഗിരി

അൽപം വിനാഗിരി ഒരു പാത്രത്തിലെടുത്ത് അൽപം ലിക്വിഡ് ഡിറ്റര്‍ജന്‍റും അതില്‍ ചേര്‍ക്കുക. ഇത് ഈച്ച കൂടുതൽ ഉള്ളിടത്ത് വെയ്ക്കുക. ഇതിന്‍റെ ഗന്ധം ഈച്ചകളെ ഇവയിലെക്ക് ആകര്‍ഷിച്ചു ഇല്ലാതാക്കും.

Vinegar | Pinterest

ഗ്രാമ്പൂ

എണ്ണയില്‍ ഗ്രാമ്പൂ ഇട്ട് വയ്ക്കുക. ഇത് കുറച്ച് നേരം കഴിഞ്ഞ് പുറപ്പെടുവിക്കുന്ന ഗന്ധം ഈച്ചയെ ഒഴിവാക്കും.

Clove | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file