സമകാലിക മലയാളം ഡെസ്ക്
രുചി പോലെ തന്നെ പോഷകഗുണങ്ങളുടെ കാര്യത്തിലും കൂർക്ക താരമാണ്.
എന്നാൽ കൂർക്ക വൃത്തിയാക്കാനുള്ള മെനക്കേട് ഓർക്കുമ്പോഴാണ് പലരും ഒന്ന് മടിക്കുന്നത്.
എന്നാൽ ഇനി ആ ടെൻഷൻ വേണ്ട കൂർക്ക നിമിഷങ്ങൾക്കകം വൃത്തിയാക്കിയെടുക്കാം.
കൂർക്ക വൃത്തിയായി കഴുകി മണ്ണും ചെളിയും കളഞ്ഞ ശേഷം ഒരു പ്രഷർ കുക്കറിൽ ഒന്നോ രണ്ടോ വിസിൽ വരുന്നതുവരെ വേവിക്കുക. പ്രഷർ പോയതിനു ശേഷം വെള്ളം കളഞ്ഞ് കൂർക്കയുടെ തൊലി കൈകൊണ്ട് എളുപ്പത്തിൽ ഉരിഞ്ഞു മാറ്റാൻ സാധിക്കും.
കൂർക്ക കട്ടിയുള്ള ഒരു പ്ലാസ്റ്റിക് കവറിലാക്കുക. ശേഷം കട്ടിയുള്ള ഒരു പ്രതലത്തിൽ വെച്ച് കൈകൾ ഉപയോഗിച്ച് ശക്തിയായി തിരുമ്മുക. ഇങ്ങനെ ചെയ്യുമ്പോൾ കൂർക്കയുടെ തൊലി വളരെ വേഗം ഉരിഞ്ഞുപോകുന്നത് കാണാം.
കൂർക്ക കുറച്ചു സമയം വെള്ളത്തിൽ കുതിർത്തെടുക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ച് കൂർക്കയുടെ തൊലി കളയാം. വെള്ളത്തിൽ കുതിർക്കുമ്പോൾ തൊലി കൂടുതൽ അയവുള്ളതാകുന്നത് വൃത്തിയാക്കൽ എളുപ്പമാക്കും.
കൂർക്ക വൃത്തിയാക്കുമ്പോൾ കറ കൈകളിൽ പറ്റിപ്പിടിക്കാതിരിക്കാൻ വൃത്തിയാക്കുന്നതിന് മുൻപ് ഒരു ഗ്ലൗസോ അല്ലെങ്കിൽ കവറോ കൈകളിൽ ധരിക്കുന്നത് ഉചിതമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates