സമകാലിക മലയാളം ഡെസ്ക്
ചക്ക എല്ലാവർക്കും ഇഷടമാണെങ്കിലും ചക്ക മുറിച്ച് കഴിക്കുന്നത് അത്ര താൽപര്യം ഉള്ള കാര്യം അല്ല.
കാരണം ചക്ക മുറിക്കുമ്പോൾ അതിന്റെ പശ കയ്യിൽ ഒട്ടിപ്പിടിക്കും എന്നതുകൊണ്ട് തന്നെയാണ്.
എന്നാൽ വളരെ സിമ്പിളായ ടിപ്പുകൾ ഉപയോഗിച്ച് കയ്യിൽ പശ പറ്റാതെ, ക്ലീൻ ആയി ചക്ക മുറിക്കാം
ചക്ക മുറിക്കാൻ തുടങ്ങുന്നതിന് മുൻപ് കൈകളിലും കത്തിയുടെ രണ്ട് വശങ്ങളിലും നന്നായി വെളിച്ചെണ്ണ തേച്ചു പിടിപ്പിക്കുക. ഇത് ചക്കപ്പശ പറ്റിപ്പിടിക്കുന്നത് ഒഴിവാക്കും.
ചക്ക മുറിക്കുന്ന തറയിലോ പലകയിലോ പഴയ പത്രക്കടലാസോ പ്ലാസ്റ്റിക് കവറുകളോ വിരിക്കുക. ഇത് ചക്കപ്പശ തറയിൽ പറ്റുന്നത് ഒഴിവാക്കാൻ സഹായിക്കും.
ചക്ക മുറിക്കുമ്പോൾ പശ വരുന്നുണ്ടെങ്കിൽ അത് തുടച്ചുനീക്കാൻ എണ്ണയിൽ മുക്കിയ ഒരു ചെറിയ കഷ്ണം പേപ്പറോ പഴയ തുണിയോ കയ്യിൽ കരുതുക. പശ പുറത്തുവരുന്ന ഭാഗത്തോ കത്തിയുടെ മുനയിലോ ഇടയ്ക്കിടെ അതുവെച്ച് തുടച്ചെടുക്കാം.
അബദ്ധത്തിൽ പശ കയ്യിൽ പറ്റിയാൽ വെള്ളം ഉപയോഗിച്ച് കഴുകുന്നതിന് മുൻപ് അൽപം വെളിച്ചെണ്ണയോ മറ്റ് പാചക എണ്ണയോ ഒഴിച്ച് നന്നായി തിരുമ്മുക.
ചക്ക മുറിക്കുമ്പോൾ അതിൻ്റെ നടുഭാഗത്തുള്ള ഭാഗം ആദ്യം നീക്കം ചെയ്താൽ ചക്കച്ചുളകൾ വേർത്തിരിച്ചെടുക്കാൻ വളരെ എളുപ്പമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates